HOME
DETAILS

കോണ്‍ഗ്രസിലെ ഭിന്നസ്വരങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു: ലീഗ്

  
backup
August 21 2016 | 23:08 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%99

കേരളത്തില്‍ വീണ്ടും മദ്യം ഒഴുക്കാന്‍ ഇടതുമുന്നണിയുടെ അണിയറ നീക്കം
കോഴിക്കോട്: കോണ്‍ഗ്രസിലെ ഭിന്നസ്വരങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ഒരുമിച്ചുപോക്ക് അനിവാര്യമാണെന്നും മുസ്‌ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറും കെ.പി.എ മജീദും പറഞ്ഞു. കോഴിക്കോട് നടന്ന മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
 കെ.എം മാണിയുമായി മധ്യസ്ഥ ചര്‍ച്ചക്ക് മുസ്‌ലിം ലീഗ് ഇപ്പോള്‍ മുന്‍കൈയെടുക്കില്ലെന്നും സമയമാകുമ്പോള്‍ ഇടപെടുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കേരളത്തില്‍ വീണ്ടും മദ്യം ഒഴുക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ അണിയറ നീക്കങ്ങള്‍ നടത്തുകയാണ്.  
ഇതിന് വഴിയൊരുക്കുന്ന  വിധത്തിലാണ് എല്‍.ഡി.എഫ് മന്ത്രിമാര്‍ പ്രസ്താവനകള്‍ നടത്തുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനിരോധന നയങ്ങളെ തകിടംമറിക്കുകയാണെങ്കില്‍ അതിനെതിരായി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയില്‍ ദലിത് ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ജാതി വിവേചനത്തിന്റേയും അതിന്റെ അടിസ്ഥാനത്തിലുള്ള കടന്നാക്രമണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിലേക്ക് രാജ്യം പോകുകയാണെന്ന വിധത്തിലാണ് അനുദിനം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുത്.
നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെയും അതിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെയും  ഈ നീക്കത്തിനെതിരേ ഗാന്ധി ജയന്തി ദിനത്തില്‍ ദലിത് -ന്യൂനപക്ഷ പീഡനത്തിനെതിരേ 'ജനകീയ സദസ് ' എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതായും ഇതില്‍ സമാനമനസ്‌കരായ നേതാക്കളെ പങ്കെടുപ്പിക്കുമെന്നും  നേതാക്കള്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ജനറല്‍ സെക്രട്ടറിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട യോഗം അടുത്ത ദിവസം പാണക്കാട് നടക്കുമെന്നും ചോദ്യത്തിനു മറുപടിയായി  ഇ.ടി പറഞ്ഞു.
തൂണേരിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍  കൊല ചെയ്യപ്പെട്ടിട്ട് ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെന്നും  ഇതിനെതിരേ പ്രക്ഷോഭ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കുമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഇ.അഹമ്മദ് എം.പി, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ് യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  8 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  8 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  8 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  8 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  8 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  8 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  8 days ago