HOME
DETAILS

ഹജ്ജ് സേവനത്തിന് കൂടുതല്‍ ഡിജിറ്റല്‍ സംവിധാനം ഒരുങ്ങുന്നു

  
backup
June 07 2021 | 20:06 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d

 


അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: തീര്‍ഥാടകരെ സേവിക്കുന്നതില്‍ ഈ വര്‍ഷം ഡിജിറ്റല്‍ ഹജ്ജ് സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ക്രൗഡ് മാനേജ്‌മെന്റില്‍ മനുഷ്യ സഹായം കുറയ്ക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും റിപ്പോര്‍ട്ട്.
എല്ലാ തീര്‍ഥാടകരുടെയും നീക്കങ്ങളെ ഒരു കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് ഫത്‌വകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാനും ഇലക്ട്രോണിക് ഖുര്‍ആന്‍ സേവനം നല്‍കുവാനും റോബോട്ടുകളെ ആശ്രയിക്കുമെന്നാണ് റിപ്പോര്‍ട്ട്. 'അല്‍-വതന്‍' പത്രമാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തീര്‍ഥാടകര്‍ രാജ്യത്ത് എത്തുന്ന സമയം നിര്‍ണയിക്കാനും ജംറകളിലെ കല്ലേറ് സമയം ക്രമീകരിക്കാനും സമയം വ്യക്തമാക്കാനും ഇത്തരം റോബര്‍ട്ടുകളുടെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെയും സഹായം ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. അതേസമയം, ഈ വര്‍ഷം വിദേശ ഹാജിമാരടക്കം അറുപതിനായിരം ഹാജിമാര്‍ക്ക് ഹജ്ജിനു അനുമതി നല്‍കുമെന്ന തരത്തിലുള്ള വാര്‍ത്ത സഊദി ഹജ്ജ് ഉംറ മന്ത്രാലയം നിഷേധിച്ചു.
ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഹാജിമാരുടെ എണ്ണം സംബന്ധിച്ച അത്തരത്തിലുള്ള ഒരു തീരുമാനങ്ങളും കൈകൊണ്ടിട്ടില്ലെന്നും സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് അല്‍ മുശാത് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago