എൻജിനിൽ പക്ഷി ഇടിച്ചു തീപിടിച്ചു; ഫ്ലൈദുബായ് വിമാനം സുരക്ഷിതമായി താഴെയിറക്കി
ദുബായ്: എൻജിനിൽ പക്ഷി ഇടിച്ചു കയറി തീപിടിച്ച വിമാനം ദുബായിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. നേപ്പാളിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ എൻജിനിൽ പക്ഷിയിടിച്ച് തീപിടിച്ച ഫ്ലൈദുബായിയുടെ കാഠ്മണ്ഡു – ദുബായ് വിമാനമാണ് സുരക്ഷിതവുമായി ദുബായിൽ ഇറക്കിയത്. പക്ഷി ഇടിച്ചെങ്കിലും എൻജിന്റെ പ്രവർത്തനം തകരാറിലായിരുന്നില്ല.
ഇന്നലെ രാത്രി 12.11 നാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. ആകാശത്ത് തീ പിടിച്ച് വിമാനം പറക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും അപകടം ഇല്ലെന്നതിനാലാണ് സുരക്ഷിതമായി താഴെയിറക്കാൻ സാധിച്ചത്. അടിയന്തര ലാൻഡിങ് ആവശ്യമില്ലെന്ന പൈലറ്റിന്റെ നിലപാട് നിർണായകമായി. വിമാനം സാധാരണ പോലെ നിലത്ത് ഇറക്കിയെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഫ്ലൈദുബായ് വക്താവ് അറിയിച്ചു.
പക്ഷി ഇടിച്ചെങ്കിലും എൻജിന്റെ പ്രവർത്തനം തകരാറിലായിരുന്നില്ല. പക്ഷി ഇടിച്ചതിന് പിന്നാലെ തീ കണ്ടതാണ് പരിഭ്രാന്തി പടർത്തിയത്. വിമാനത്തിൽ 150 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 50 പേർ നേപ്പാൾ പൗരന്മാർ ആയിരുന്നു.
ഇതിനിടെ, അമേരിക്കൻ എയർ ലൈനിന്റെ വിമാനം ഓഹിയോയിൽ നിന്നു പുറന്നുയർന്നതിനു പിന്നാലെ പക്ഷി ഇടിച്ച് എൻജിനിൽ തീ പടരുകയും വിമാനം ഉടൻ തിരിച്ചിറക്കുകയും ചെയ്തു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."