HOME
DETAILS
MAL
കടലിനടിയിൽ നിധിയുമായി സ്പാനിഷ് കപ്പൽ
backup
June 12 2022 | 06:06 AM
മാഡ്രിഡ്
സ്പാനിഷ് യുദ്ധത്തിനിടെ 1708ൽ ബ്രിട്ടിഷുകാർ കടലിൽ മുക്കിയ സ്പാനിഷ് കപ്പൽ സാൻ ജോസ് ഗാലിയോനിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. 1,700 കോടി ഡോളറിന്റെ സ്വർണം കപ്പലിൽ ഉണ്ടെന്നാണ് കരുതുന്നത്. കപ്പലിന്റെ അടുത്തുനിന്ന് രണ്ട് കപ്പൽ അവശിഷ്ടം കൂടി കണ്ടെത്തി. 200 വർഷത്തെ പഴക്കം കപ്പലുകൾക്ക് ഉണ്ടാകുമെന്നാണ് നിഗമനം.
കടലിനടിയിൽ കപ്പൽ കിടക്കുന്നതായി 2015ലാണ് സ്‌പെയിൻ സർക്കാർ കണ്ടെത്തിയത്. കരീബിയൻ തീരത്തുനിന്ന് 3,100 അടി ആഴത്തിലേക്ക് അയച്ച റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന വാഹനത്തിന്റെ സഹായത്തോടെയാണ് പുതിയ ദൃശ്യങ്ങൾ പകർത്തിയത്. സ്വർണനാണയങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ ചിതറിക്കിടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."