HOME
DETAILS
MAL
സര്‍ക്കാരിനെതിരെ മരംമുറികേസ് ആയുധമാക്കാന്‍ ബി.ജെ.പി; സുരേന്ദ്രന്‍ കേന്ദ്ര വനംമന്ത്രിയെ കാണും
backup
June 09 2021 | 08:06 AM
ന്യൂഡല്‍ഹി: കൊടകര കുഴല്‍പ്പണക്കേസ് ആരോപണങ്ങളില്‍ നിന്ന് തടിയൂരാന്‍ മുട്ടില്‍ മരംമുറി ആയുധമാക്കാന്‍ ഒരുങ്ങി ബി.ജെ.പി. ദേശീയ നേതാക്കളെ കാണാന്‍ ഡല്‍ഹിയിലെത്തിയ കെ. സുരേന്ദ്രന്‍ വിഷയത്തില്‍ ഇടപെടുന്നതിനായി വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ടു സംസാരിക്കും.
മന്ത്രാലത്തെ വിഷയത്തില്‍ ഇടപെടീക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് സൂചന. വനം കണ്‍കറന്റ് ലിസ്റ്റായതിനാല്‍ മുട്ടില്‍ മരംമുറിയില്‍ വനംവകുപ്പുകൂടി ഉള്‍പ്പെട്ടിട്ടുണ്ട. അതിനാല്‍, കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ ഭരണഘടനപരമായ തടസമില്ലെന്നും കേന്ദ്രനിയമങ്ങളുടെ ലംഘനമുണ്ടായെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.
ഇന്നോ നാളെയോ സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയെ കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ നടത്താനുള്ള നീക്കത്തിലാണ് സുരേന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."