സഊദിയിൽ 53 ഗവർണറേറ്റുകളിൽ 5 ജി കവറേജ്, വേഗതയിൽ സൈൻ മുന്നിൽ
റിയാദ്: രാജ്യത്ത് 5 ജി നെറ്റ്‌വർക്ക് കവറേജ് വ്യാപിക്കുന്നു. ഇതിനകം രാജ്യത്തെ 53 ഗവർണറേറ്റുകളിൽ 5ജി നെറ്റ്‌വർക്ക് കവറേജ് ലഭ്യമായതായി രാജ്യത്തെ ടെക്നോളജി കമ്മീഷൻ ഇന്റർനെറ്റ് വേഗതയെക്കുറിച്ചുള്ള സിഐടിസി - മിഖിയാസ് അറിയിച്ചു. 2021 ന്റെ ആദ്യ പാദത്തിലെ കണക്കുകളിലാണ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ 5 ജി സേവന കവറേജ് രംഗത്ത് ഏറ്റവും മുന്നിൽ സഊദി ടെലികോം കമ്പനി (എസ് ടി സി) യും സൈൻ കെഎസ്എ യുമാണ്. രണ്ട് കമ്പനികളും 43 ഗവർണറേറ്റുകളിൽ 5 ജി കവറേജ് നൽകിയപ്പോൾ മൊബൈലി (ഇത്തിഹാദ് ഇത്തിസലാത്ത് കമ്പനി) 21 ഗവർണറേറ്റുകളിലാണ് 5 ജി സേവനങ്ങൾ നൽകുന്നത്.
സൈൻ നെറ്റ്‌വർക്കിൽ ഏറ്റവും ഉയർന്ന ശരാശരി 5 ജി ഇന്റർനെറ്റ് ഡൗൺലോഡ് വേഗത 350.47 എംബിപിഎസാണ് രേഖപ്പെടുത്തിയത്, എസ്ടിസിയുടെ ശരാശരി 348.33 എംബിപിഎസ്, മൊബൈലി 231.83 എംബിപിഎസ് ഡൗൺലോഡ് വേഗതയും രേഖപ്പെടുത്തി. അതേസമയം, 2021 ആദ്യ പാദത്തിൽ മക്ക ഒഴികെയുള്ള പ്രദേശങ്ങളിൽ സൈൻ ആണ് ഏറ്റവും മുന്നിൽ. മക്കയിൽ മൊബൈലി കമ്പനിയുമാണ് 5 ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൽ മുന്നിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."