മധ്യപ്രദേശ് മുഖ്യമന്ത്രിയെ പൊലിസുകാര്‍ ചുമന്നത് വിവാദമാകുന്നു
ഭോപ്പാല്‍: വെള്ളപ്പൊക്ക മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പൊലിസുകാര്‍ ചുമന്നുകൊണ്ട് പോയത് വിവാദമാകുന്നു. പന്നാ ജില്ലയിലെ അമാംഗ്ജ് തെഹസിലിലാണ് സംഭവം നടന്നത്. മൊബൈലില്‍ എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതേ സമയം ചെളിനിറഞ്ഞ വഴിയിലൂടെ നടക്കുന്ന ചൗഹാന്റെ ചെരിപ്പുകള്‍ കൂടെയുള്ള ഉദ്യോഗസ്ഥന് പിടിച്ചിരിക്കുന്ന ചിത്രവും വിവാദമായിട്ടുണ്ട്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് പാമ്പുകടി ഏല്‍ക്കാതിരിക്കാനും മറ്റ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുമാണ് എടുത്തുകൊണ്ട് പോയതെന്നാണ് അവര്‍ പറയുന്നത്. ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരാണ് തീരുമാനമെടുത്തതെന്നും അധികൃതര്‍ പറഞ്ഞു.
വെള്ളപ്പൊക്ക ബാധിത ജില്ലകളായ പന്ന, സത്ന, റീവ്വ എന്നിവ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 17 പേര് മരിക്കുകയും 45000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."