തണ്ണിമത്തന്‍ കഴിച്ച ഉടന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കല്ലേ… ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ
തണ്ണിമത്തന്‍ കഴിച്ച ഉടന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കല്ലേ
കടുത്ത വേനല്‍ക്കാലമാണ് എത്ര വെള്ളം കുടിച്ചാലും മതിയാകില്ല ഇവിടെ തണ്ണിമത്തനാണ് താരമാകുന്നത്. എല്ലാവരും കഴിക്കാന്‍ ഒരേ പോലെ ഇഷ്ടപ്പെടുന്ന തണ്ണിമത്തനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
തണ്ണിമത്തന്‍ കഴിച്ചതിനുശേഷം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അത്യന്തം ദോഷകരമാണ്. തണ്ണിമത്തനില്‍ വൈറ്റമിനുകളും ധാതുക്കളും ചില അന്നജവും അടങ്ങിയിട്ടുണ്ട്. അതിനാല്‍, ചെറുപയര്‍, ബീന്‍സ്, പനീര്‍ തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന എന്‍സൈമുകളെ നശിപ്പിക്കുകയും നിങ്ങളുടെ വയറിന് ദോഷം വരുത്തുകയും ചെയ്യും. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, തണ്ണിമത്തന്‍ മാത്രം കഴിച്ച് 30 മിനിറ്റെങ്കിലും ഇവയൊന്നും കഴിക്കാന്‍ പാടില്ല. കൃത്യമായ രീതിയില്‍ കഴിച്ചാല്‍ മാത്രമേ ഓരോ ഭക്ഷണങ്ങളിലെയും പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുകയുള്ളൂ.
തണ്ണിമത്തനില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഇത് കഴിച്ച് പിന്നാലെ പാലോ, പാലുത്പന്നങ്ങളോ കഴിക്കുന്നത് ഇവ രണ്ടും പ്രതിപ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് ശരീരത്തിന്റെ ദഹനസംവിധാനത്തെ ബാധിക്കുകയും ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
മുട്ടയില്‍ പ്രോട്ടീന്‍ മാത്രമല്ല ഒമേഗ3 പോലുള്ള ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തണ്ണിമത്തനും വയറില്‍ എത്തിയാല്‍ ഇവ രണ്ടും പരസ്പരം ദഹനത്തെ തടയുകയും ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
തണ്ണിമത്തന്‍ കഴിച്ച് 30 മിനിറ്റ് കഴിഞ്ഞ ശേഷം മറ്റെന്തെങ്കിലും കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.
Do not eat these foods immediately after eating watermelon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."