HOME
DETAILS

ഹോട്ട്സ്റ്റാറിൽ ഏറ്റവും കൂടുതൽ പേർ കണ്ട മത്സരം: റെക്കോർഡുമായി ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനൽ പോരാട്ടം

  
March 05, 2025 | 7:12 AM

India vs Australia Semi-Final Sets Hotstar Viewership Record

ജിയോ ഹോട്സ്റ്റാറിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട മത്സരമായി മാറി ഇന്ത്യ - ഓസ്‌ട്രേലിയ ഐസിസി ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ പോരാട്ടം. ആദ്യ ഇന്നിംഗ്സ് മാത്രം കണ്ടത് 66.9 കോടിയിലധികം പ്രേക്ഷകരാണ്. ഇതോടെ, ഇന്ത്യ - പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ മുൻ റെക്കോർഡ് മറികടന്നു. ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയ മത്സരത്തിനായിരുന്നു ഇതിന് മുൻപ് ഏറ്റവും കൂടുതൽ കാഴ്ചക്കാരുണ്ടായിരുന്നത് – 60.2 കോടിയിലധികം. ദുബൈയിലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഈ രണ്ട് മത്സരങ്ങളും നടന്നത്. അതേസമയം, ഗ്രൂപ്പ് എയിൽ ഇന്ത്യ - ന്യൂസിലൻഡ് മത്സരത്തിനും വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചു. ഹോട്ട്‌സ്റ്റാറിൽ മത്സരം കണ്ടത് 40 കോടിയോളം പേരാണ്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അവസാന ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം 19.25 കോടി പേർ കണ്ടിരുന്നു.

അതേസമയം, ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് യോ​ഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ. സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് രോഹിത് ശർമയും സംഘവും കലാശപോരിന്‌ യോഗ്യത നേടിയത്. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നത്.

ഇന്ത്യക്കായി വിരാട് കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 98 പന്തിൽ 84 റൺസാണ് കോഹ്‌ലി നേടിയത്. അഞ്ചു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ശ്രേയസ് അയ്യർ 62 പന്തിൽ 45 റൺസും കെഎൽ രാഹുൽ 34 പന്തിൽ 42 റൺസും നേടി വിജയത്തിൽ നിർണായകമായി. 

ഈ വിജയത്തോടെ 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിയുടെ കണക്ക് തീർക്കാൻ കൂടി ഇന്ത്യക്ക് സാധിച്ചു. ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബൈയായിരിക്കും ഫൈനലിന് വേദിയാകുക. 

The ICC Champions Trophy semi-final between India and Australia set a new record on Hotstar with 66.9 crore viewers, surpassing the previous record held by the India-Pakistan group-stage match. Read more for details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  10 hours ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  10 hours ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  11 hours ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  11 hours ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  11 hours ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  12 hours ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  12 hours ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  12 hours ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  12 hours ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  13 hours ago