HOME
DETAILS

അബൂദബിയിൽ പൊടിപിടിച്ച നിലയിൽ പാർക്ക് ചെയ്താൽ 4000 ദിർഹം വരെ പിഴ

  
March 05 2025 | 04:03 AM

Abu Dhabi Warns of Up to AED 4000 Fine for Parking on Sand

അബൂദബി: നഗര സൗന്ദര്യത്തെ ബാധിക്കുന്ന തരത്തിൽ പൊതുനിരത്തിൽ ഉപേക്ഷിക്കുകയോ പൊടിപിടിച്ച നിലയിൽ പാർക്ക് ചെയ്യുകയോ ചെയ്യുന്ന വാഹന ഉടമകളിൽ നിന്ന് 4000 ദിർഹം (₹95,022) പിഴ ഈടാക്കുമെന്ന് അബൂദബി നഗരസഭയുടെ ഗതാഗത വിഭാഗം മുന്നറിയിപ്പ് നൽകി. അതോടൊപ്പം, വാഹനത്തിന്റെ അവശിഷ്ടങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നവർക്കും ഇതേ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ആദ്യമായി നിയമം ലംഘിക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴയും, രണ്ടാം തവണക്കാരിൽ നിന്ന് 2000 ദിർഹം പിഴയും ഈടാക്കും. നിയമലംഘനം തുടർന്നാൽ പിഴ 4000 ദിർഹമായി ഉയരും. രാജ്യത്ത് നിന്ന് ദീർഘകാല അവധിക്കു പോകുന്നവർ വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള ക്രമീകരണം നടത്തണമെന്ന് നഗരസഭ നിർദേശിച്ചു. പൊതുപാർക്കിങ് ദുരുപയോഗം ചെയ്ത് മാസങ്ങളോളം ഉപയോഗം ഇല്ലാതെ പൊടിപിടിച്ച് നിർത്തിയിട്ട വാഹനങ്ങൾക്കു നേരെ നഗരസഭ ആദ്യം മൂന്ന് ദിവസത്തേക്കുള്ള മുന്നറിയിപ്പ് നോട്ടിസ് പതിക്കും.

നിർദേശിച്ച സമയത്തിനുള്ളിൽ വാഹനം വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്തില്ലെങ്കിൽ പരമാവധി 4000 ദിർഹം വരെ പിഴ ചുമത്തും. മുന്നറിയിപ്പ് അവഗണിച്ചാൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ എത്തി വാഹനം കെട്ടിവലിച്ച് യാഡിലേക്കു മാറ്റും. വാഹനം തിരിച്ചുപിടിക്കാൻ 1500 ദിർഹം അടക്കേണ്ടിവരും. അതേസമയം, 30 ദിവസത്തിന് ശേഷമാണ് വാഹനം വീണ്ടെടുക്കുന്നതെങ്കിൽ പിഴ 3000 ദിർഹമാകും.

Motorists in Abu Dhabi are being warned of hefty fines of up to AED 4,000 for parking their vehicles on sandy areas, emphasizing the importance of adhering to designated parking spaces.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി പഹർഗഞ്ചിൽ നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ

National
  •  a day ago
No Image

ബംഗളൂരുവില്‍ വാഹാനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  a day ago
No Image

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ

Kerala
  •  a day ago
No Image

സ്വര്‍ണമോ സ്‌റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം 

Business
  •  a day ago
No Image

കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്‌സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇലക്ട്രോണിക്സിലും ഓട്ടോമൊബൈലിലും പി‌എൽ‌ഐ പദ്ധതികൾ തമിഴ്‌നാട് മുന്നിൽ - ധനമന്ത്രി നിർമ്മല സീതാരാമൻ

auto-mobile
  •  a day ago
No Image

കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്‌ക്കാരത്തിനിടെ 

International
  •  a day ago
No Image

ഹൈദരാബാ​​ദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക

National
  •  a day ago
No Image

27 ദിവസം ജയിലിൽ; ക്രൂരമായ ആക്രമണങ്ങൾ നേരിട്ടിട്ടും നിശ്ബ്ദത; ഒടുവിൽ നന്ദി പറഞ്ഞ് റിയ

National
  •  a day ago