HOME
DETAILS

വയനാട്ടിലെ ജനാര്‍ദനഗുഡിയും ദേശീയ സ്മാരകമാകുന്നു

  
backup
August 22, 2016 | 7:05 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a8%e0%b4%97%e0%b5%81%e0%b4%a1%e0%b4%bf

കല്‍പ്പറ്റ: വയനാട്ടിലെ നടവയലിനു സമീപം പുഞ്ചവയലില്‍ സ്വകാര്യ കാപ്പിത്തോട്ടത്തിലുള്ള ജനാര്‍ദനഗുഡിയും ദേശീയ സ്മാരകങ്ങളുടെ ഗണത്തിലേക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ശിലാനിര്‍മിതി ദേശീയസ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം അന്തിമഘട്ടത്തിലാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി. ശ്രീലക്ഷ്മി പറഞ്ഞു. രണ്ട് കല്ലമ്പലങ്ങളാണ് പുഞ്ചവയലിലുള്ളത്്.

ഇതില്‍ വിഷ്ണുഗുഡി എന്ന് പേരുള്ള കല്ലമ്പലം ദേശീയ സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2015 സെപ്റ്റംബറില്‍ വിജ്ഞാപനം ചെയ്തതാണ്. ഇതിന്റെ പരിപാലന, അറ്റകുറ്റപ്പണികള്‍ തുടങ്ങാനിരിക്കെയാണ് 700 മീറ്റര്‍ മാറി സ്വകാര്യ ഭൂമിയിലുള്ള ജനാര്‍ദനഗുഡിയും ദേശീയ സ്മാരകമാക്കുന്നത്. ശിലാപാളികളും തൂണുകളും ഉപയോഗിച്ചുള്ളതാണ് രണ്ട് നിര്‍മിതികളും.

കാലപ്രയാണത്തെ അതിജീവിച്ച തൂണുകളിലും പാളികളിലുമായി 300ലധികം കൊത്തുപണികളുണ്ട്. ജനാര്‍ദനഗുഡിയിലെ ശിലാപാളികളിലൊന്നില്‍ കന്നഡയിലുള്ള എഴുത്തും കാണാം. 12ാം നൂറ്റാണ്ടിനും 14ാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മിച്ചതാണ് വിഷ്ണു, ജനാര്‍ദന ഗുഡികളെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. 12ാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹൊയ്‌സാല രാജാക്കന്മാരാണ് ഇവ പണിതതെന്നാണ് ചരിത്രകാരന്മാരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം.

ദക്ഷിണ കന്നഡയില്‍നിന്ന് വയനാടു വഴി പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് പോയിവന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് കല്ലമ്പലങ്ങള്‍ പണിതതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മുത്തുകളുടെയും രത്‌നങ്ങളുടെയും വ്യാപാരത്തിനു പുകള്‍പെറ്റതായിരുന്നു പുഞ്ചവയലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളെന്നും ചരിത്രകാരന്മാര്‍ പറയുന്നു.

നാശംനേരിടുന്ന കല്ലമ്പലങ്ങള്‍ ആന്‍ഷ്യന്റ് മോണ്യുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമൈന്‍സ്(ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ശുപാര്‍ശചെയ്ത് എ.എസ്.ഐ ഡയറക്ടര്‍ക്ക് തൃശൂര്‍ സര്‍ക്കിള്‍ ഓഫിസ് അയച്ച കത്താണ് വിഷ്ണുഗുഡിയെയും ജനാര്‍ദനഗുഡിയെയും ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നത്. രണ്ട് കല്ലമ്പലങ്ങളുടെയും ചരിത്രപരമായ പ്രത്യേകതകള്‍, വാസ്തുശൈലി തുടങ്ങിയവ വിശദീകരിച്ചായിരുന്നു കത്ത്.

സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കുന്നപക്ഷം അവ സ്ഥിതിചെയ്യുന്ന ഭൂമി സൗജന്യമായി വിട്ടുകൊടുക്കാമെന്ന തോട്ടം ഉടമകളുടെ നിലപാടും കത്തില്‍ വ്യക്തമാക്കിയിരുന്നു. വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും ദേശീയസ്മാരകങ്ങളാക്കി സംരക്ഷിക്കുമെന്ന് ലോക്‌സഭയില്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി വി. നാരാണസ്വാമി 2009ല്‍ പ്രസ്താവിച്ചിരുന്നു. ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വിഷ്ണുഗുഡി സന്ദര്‍ശിച്ചിരുന്നു.

ജീര്‍ണാവസ്ഥയിലുള്ള ക്ഷേത്രം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതിയും രൂപരേഖയും ഉടന്‍ തയാറാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് അറിയിച്ചതെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലാണ്. രണ്ടുവര്‍ഷം മുന്‍പ് മഴക്കാലത്ത് ജനാര്‍ദനഗുഡിയുടെ ഗോപുരഭാഗങ്ങള്‍ തകര്‍ന്നുവീണിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിലെ പെറ്റ് ഷോ ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  9 days ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  9 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  9 days ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  9 days ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  9 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  9 days ago
No Image

വീണ്ടും ട്വിസ്റ്റ്; 'പോറ്റിയേ കേറ്റിയെ' പാരഡിയില്‍ പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി, അന്വേഷിക്കാന്‍ നിര്‍ദ്ദേശം

Kerala
  •  9 days ago
No Image

ബീച്ചിലെ അശ്ലീല പെരുമാറ്റം: പരാതിയുമായി യുവതി, മിന്നൽ നടപടിയുമായി ദുബൈ പൊലിസ്; പൊതുസ്ഥലത്തെ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശം

uae
  •  9 days ago
No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  9 days ago
No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  9 days ago