HOME
DETAILS

സൈബര്‍ ക്രൈം രാജ്യാന്തര സെമിനാറിനിടെ; അവതാരകയെ അപമാനിച്ച എ.സി.പിക്കെതിരേ നടപടി

  
backup
August 22 2016 | 19:08 PM

%e0%b4%b8%e0%b5%88%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%82-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0

കൊല്ലം: കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം രാജ്യാന്തര സെമിനാറിനിടെ അവതാരകയായ യുവതിയോട് അപമര്യാദയായി പെരുമാറിയ തിരുവനന്തപുരം ഹൈടെക് സെല്‍ എ.സി.പി വിനയകുമാരനിനെതിരേ നടപടി. പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ മകളും ജേര്‍ണലിസം വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വിനയകുമാരന്‍ നായരെ തല്‍സ്ഥാനത്ത് നിന്നു മാറ്റി. ഹൈടെക് സെല്ലില്‍നിന്ന് തിരുവനന്തപുരം എ.ആര്‍ ക്യാംപിലേക്കാണു സ്ഥലംമാറ്റിയത്. കണ്‍ട്രോള്‍ റൂം സി.ഐ ശ്രീകാന്തിന് ഹൈടെക് സെല്ലിന്റെ താല്‍ക്കാലിക ചുമതല നല്‍കാനും ധാരണയായിട്ടുണ്ട്. ശ്രീകാന്ത് ഉടന്‍ ചുമതലയേല്‍ക്കും. വിനയകുമാരനെ അടിയന്തരമായി തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നു കാണിച്ചു ഐ.ജി മനോജ് എബ്രഹാം ഡി.ജി.പിക്കു നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.

സമ്മേളനത്തിനിടെ അവതാരകയുടെ സീറ്റിനടുത്തു വന്നിരിക്കുകയും അപമര്യാദയായി പെരുമാറുകയും അനാവശ്യ കമന്റുകള്‍ നടത്തുകയും ചെയ്‌തെന്നാണ് പരാതി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു മൊബൈല്‍നമ്പര്‍ കൈക്കലാക്കുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തില്‍ സഹികെട്ട വിദ്യാര്‍ഥിനി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി. പ്രകാശിനോടു പരാതിപ്പെടുകയായിരുന്നു.

പ്രകാശ് ഇടപെട്ടു വിനയകുമാരനെ അപ്പോള്‍ തന്നെ അവിടെനിന്നു പുറത്താക്കി. സമ്മേളനത്തില്‍ പ്രദര്‍ശനവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിനയകുമാരന്‍ അവതാരകയുടെ അടുത്തുപോകേണ്ട കാര്യമില്ലെന്നു പി. പ്രകാശ് ഡി.ജി.പിയെ ധരിപ്പിച്ചു. വിദേശ പൊലിസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെയാണ് അവതാരകയ്ക്കു നേരെ ഉന്നത പോലിസുദ്യോഗസ്ഥന്റെ പീഡനശ്രമമുണ്ടായത്. കൊല്ലത്തെ സ്റ്റാര്‍ഹോട്ടലില്‍ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായാണ് സമ്മേളനം നടന്നത്.

അവതാരകയുടെ നേരിട്ടുള്ള പരാതി എത്തും മുന്‍പുതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണമേഖലാ ഐ.ജിയോട് നിര്‍ദേശിക്കുകയായിരുന്നു.

സംഭവം ഗൗരവത്തോടെയാണു കാണുന്നതെന്നു പൊലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ആഗോള സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രശംസ നേടിയിരുന്നു. സമ്മേളനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് വായിക്കുന്നതിനിടയിലാണ് പീഡനശ്രമം. സ്ത്രീകളടക്കമുള്ളവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്ന സൈബര്‍സെല്‍ ഉദ്യോഗസ്ഥനാണ് ആരോപണവിധേയന്‍. സമ്മേളന ഹാളിലുണ്ടായിരുന്ന വിദേശ പ്രതിനിധികള്‍ പീഡനശ്രമമറിഞ്ഞു സ്തബ്ധരായെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാദ എ.സി.പി 10 വര്‍ഷത്തോളമായി
പൊലിസ് ഹൈടെക്‌സെല്‍ തലവന്‍

കൊല്ലം: കഴിഞ്ഞ 10 വര്‍ഷത്തോളമായി സംസ്ഥാന പൊലിസ് ഹൈടെക് സെല്ലിന്റെ തലവനായി പ്രവര്‍ത്തിക്കുന്ന വിനയകുമാരന്‍ നായര്‍ നേരത്തെ നിയമവിരുദ്ധ പ്രവൃത്തിക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.ജിയുടെ അടുത്ത ആളായാണ് അറിയപ്പെടുന്നത്. ഈ ഐ.ജി ക്രൈംബ്രാഞ്ചില്‍ സേവനമനുഷ്ഠിച്ച കാലത്ത് ഇദ്ദേഹത്തിനായി ചില വ്യക്തികളുടെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ നിയമവിരുദ്ധമായി വിനയകുമാരന്‍ നായര്‍ ശേഖരിച്ചുകൊടുത്തുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇരുമുന്നണികളിലെ പ്രമുഖരുമായുള്ള അടുപ്പമാണ് ഇയാള്‍ക്ക് ഇതുവരെ സ്ഥാനചലനം ഉണ്ടാകാതിരുന്നതിനു പിന്നില്‍. പൊലിസ് ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് മാത്രമായ വിനയകുമാരന്‍ നായരെ ഹൈടെക് സെല്ലില്‍ നിന്നു മാറ്റാതെ തുടരാന്‍ അനുവദിക്കുന്നതില്‍ ശക്തമായ പ്രതിഷേധം നേരത്തെ തന്നെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കിയിട്ടില്ലെങ്കിലും, വിഷയം പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി.പ്രകാശ് തന്നെ ഐ.ജി മനോജ് എബ്രഹാമിന്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. മന്ത്രി ഇ.പി.ജയരാജനെതിരേ ഒരു പൊലിസുകാരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നിലും ഇയാളുണ്ടെന്നാണറിയുന്നത്. ഇപ്പോള്‍ സ്ഥാനചലനമാണ് ഉണ്ടായതെങ്കിലും പെണ്‍കുട്ടി പരാതി നല്‍കിയാല്‍ വിനയകുമാരന്‍ നായര്‍ക്കെതിരേ കേസെടുക്കും.

പൊലിസ് തന്നെ സ്വമേധയാ കേസെടുക്കണമോയെന്ന കാര്യവും ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. പൊലിസ് ആസ്ഥാനത്തെ ഒരു സെക്ഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് വിനയകുമാരന്‍നായരുടെ ഭാര്യ. അതുകൊണ്ട് തന്നെ സംഭവം ഒതുക്കിത്തീര്‍ക്കാനും ചില ഇടപെടലുകള്‍ അണിയറയില്‍ നടക്കുന്നതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  14 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  34 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago