HOME
DETAILS

കൊണ്ടോട്ടി സെന്റര്‍' പ്രവാസികള്‍ക്ക് പലിശ രഹിത വായ്പ നല്‍കും

  
backup
June 13 2021 | 17:06 PM

kontotty-centre-help


ജിദ്ദ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും ഒപ്പം സര്‍ക്കാര്‍ ഇതര തൊഴിലാളികള്‍ക്കും 'കൊണ്ടോട്ടി സെന്റര്‍' പലിശ രഹിത വായ്പ നല്‍കും. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെയും കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റിന്റെയും സംയുക്ത മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്കുള്ളില്‍ താമസിക്കുന്നവര്‍ക്കും 'ഒരുമ' കൂട്ടായ്മ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ ഉളളവര്‍ക്കുമാണ് പ്രസ്തുത വായ്പ ആനുകൂല്യം ലഭിക്കുക. കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പലിശ രഹിത നിധിയില്‍ നിന്നാണ് വായ്പ നല്‍കുക.

കരിപ്പൂര്‍ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ട്ട പരിഹാരത്തുക ഉടനെ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. അപകട കാരണം എന്തെന്ന് ഇതുവരെ അന്വേഷണ ഏജന്‍സി പുറത്ത് വിടാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെറിയ വിമാനം അപകടത്തില്‍ പെട്ടതിന് വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിചിത്ര നടപടി ഉടനെ പിന്‍വലിക്കണമെന്നും കരിപ്പൂരില്‍ നിന്നും നിറുത്തി വെച്ച സൗദി എയര്‍ലൈന്‍സ്എ ഉള്‍പ്പെടെ എല്ലാ സര്‍വ്വീസുകളും ഉടനെ പുനഃസ്ഥാപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രവാസികളുടെ മടക്കയാത്രയുടെയും വാക്സിനേഷന്റെയും ആശങ്കകള്‍ പരിഹരിക്കാന്‍ കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റിന് കീഴില്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് 919048404825,
919744641547, 919995905502 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ചില ട്രാവല്‍ ഏജന്‍സിളും വ്യക്തികളും മതിയായ പഠനങ്ങളും നിയമപരമായ സാധ്യതയും മനസ്സിലാക്കാതെ പ്രവാസികളെ പ്രയാസപെടുത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് കിറ്റുകള്‍ വിതരണം ചെയ്യാനും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന ഉപകരണങ്ങള്‍ നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി.

യോഗത്തില്‍ 'ഒരുമ' പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി ചര്‍ച്ച ഉല്‍ഘാടനം ചെയ്തു. എ.ടി ബാവ തങ്ങള്‍, റഫീഖ് മാങ്കായി, കെ. കെ ഫൈറൂസ്, പി. സി അബുബക്കര്‍, കബീര്‍ നീറാട്, റഷീദ് ചുള്ളിയന്‍, മായിന്‍ കുമ്മാളി, ഇര്‍ഷാദ് കളത്തിങ്ങല്‍, പി.ഇ അബ്ദുന്നാസര്‍ , റഫീഖ് മധുവായി, ജംഷി കടവണ്ടി, റഹീസ് ചേനങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കൊണ്ടോട്ടി സെന്റര്‍ ജിദ്ദ പ്രസിഡന്റ് സലിം മധുവായി അദ്ധ്യക്ഷത വഹിച്ചു.

കബീര്‍ തുറക്കല്‍ ഖിറാഅത് നടത്തി. ജനറല്‍ സെക്രട്ടറി റഹ്‌മത്തലി എരഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ ചുണ്ടാക്കാടന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

Kerala
  •  2 months ago
No Image

കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി ; എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?

Kerala
  •  2 months ago
No Image

സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ തലസ്ഥാനം ആക്രമിച്ച് ഹിസ്ബുല്ലയും ഹൂതികളും

National
  •  2 months ago
No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago