HOME
DETAILS
MAL
' ദ കേരള സ്റ്റോറിക്ക്' ബംഗാളില്‍ നിരോധനമേര്‍പ്പെടുത്തി മമത ബാനര്‍ജി
backup
May 08 2023 | 14:05 PM
ദ കേരള സ്റ്റോറിക്ക്' ബംഗാളില്‍ നിരോധനമേര്‍പ്പെടുത്തി മമത
കൊല്‍ക്കത്ത: ദ കേരള സ്റ്റോറി സിനിമ പശ്ചിമ ബംഗാളില്‍ നിരോധിച്ചു. തിങ്കളാഴ്ചയാണ് സിനിമ നിരോധിച്ചതായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചത്. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തതുമുതല്‍ വിവാദം സൃഷ്ടിച്ചിരുന്നു. നിലവില്‍ നിരവധി സംസ്ഥാനങ്ങളില്‍ സിനിമ നിരോധനം നേരിടുകയാണ്.
തിങ്കളാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ദ കേരള സ്റ്റോറി നിരോധിച്ച കാര്യം അറിയിച്ചത്. കശ്മീര്‍ ഫയല്‍സിനെ പോലെ ബംഗാളിനെ കുറിച്ചുള്ള സിനിമക്ക് ബി.ജെ.പി പണം നല്‍കുകയാണെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. പിന്നാലെ സംസ്ഥാനത്ത് ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."