മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് വീണു; 15 മരണം
മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 15 മരണം
ഭോപാല്‍: ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് 15 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ് അപകടമുണ്ടായത്. ബസില്‍ 50 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇന്‍ഡോറിലേക്ക് പോകുകയായിരുന്നു ബസ്.
അപകടം നടന്നയുടന്‍ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പരുക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. കലക്ടര്‍ ശിവരാജ് സിങ് വെര്‍മ അടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കും.
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased in the bus accident in Khargone, Madhya Pradesh. The injured would be given Rs. 50,000: PM @narendramodi
— PMO India (@PMOIndia) May 9, 2023
പ്രധാനമന്ത്രിയുടെ ഓഫിസും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണത്തെ കുറിച്ച അന്വേഷണം ആരംഭിച്ചതായി പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."