HOME
DETAILS

നമുക്കാവശ്യമില്ലാത്ത ജാതിഹിന്ദുവും ജന്തുവും

  
backup
May 10 2023 | 22:05 PM

we-dont-need-a-caste-hindu

ഡോ. അജയ് എസ്. ശേഖർ

ആ ജന്തു നമുക്കാവശ്യമില്ല. ഞാന്‍ ജന്തു എന്നു പറഞ്ഞത്‌ ഹിന്ദു എന്നാണ്‌… നായരുടെ കൂട്ടുകെട്ടാണ്‌ ഈഴവരുടെ അവകാശവാദങ്ങളുടെ മുന്നോട്ടുള്ള ഗതിക്കു വിഘ്‌നമായിത്തീര്‍ന്നിട്ടുള്ളത്‌. ആ വൈഷമ്യത്തെ ഇല്ലായ്‌മ ചെയ്‌വാന്‍... മി. നമ്പിയുടെ ചണ്ഡാലശാസ്‌ത്രം പ്രേരകമായിട്ടുണ്ടെന്നു പറയാം. ആ കാരണത്താല്‍ ഈപ്രക്ഷോഭത്തോടു ഈഴവ സമുദായത്തിൻ്റെ സമ്പൂര്‍ണമായ സഹകരണവും താൽപര്യവും ഉണ്ടായിത്തീര്‍ന്ന സംഗതിയും നമുക്ക്‌ ആശ്വാസത്തിനു വക നല്‍കുന്നുണ്ട്‌(കോഴഞ്ചേരി പ്രസംഗം- 1935).


കൊല്ലുന്നവൻ മൃഗമാണെന്നും അത്തരം ജന്തുവിന് ഒരു ശരണ്യതയുമില്ല എന്ന് ഗുരു 1914ലെ ജീവകാരുണ്യ പഞ്ചകത്തിലെഴുതി. രാജഭരണകാലത്ത് 1935ൽ പ്രസംഗത്തിന് ജയിലിൽ പോയയാളാണ് സി. കേശവനെന്ന ഗുരുശിഷ്യൻ. ഗുരുവാണ് അദ്ദേഹത്തെ നിയമം പഠിപ്പിക്കാനയച്ചത്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ അരങ്ങേറിയ ജനായത്തപരമായ പ്രാതിനിധ്യ സമരമായിരുന്ന നിവർത്തന പ്രക്ഷോഭത്തെ(1932-37) വഴിനടത്തിയ ഭാഷണം വർത്തമാന പ്രസക്തമാകുന്നു. രാഷ്ട്രീയ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടിരുന്ന അവർണ ഈഴവരുടേയും ന്യൂനപക്ഷങ്ങളായ മുസ്‌ലിംകളുടേയും ക്രൈസ്തവരുടേയും ജനായത്ത പ്രാതിനിധ്യത്തിനുള്ള പോരാട്ടമായിരുന്നു നിവർത്തനം.
എട്ടാം നൂറ്റാണ്ടിൽ തുടങ്ങിയ സനാതന വർണാശ്രമ ധർമത്തിൻ കീഴിൽ ജാതിവ്യവസ്ഥയുടെയും തീണ്ടലിൻ്റെയും ഭാഗമായി പൊതുസേവനത്തിൽനിന്നും പൊതുവിദ്യാഭ്യാസത്തിൽനിന്നും നിയമസഭകളിൽനിന്നും മാറ്റിനിർത്തപ്പെട്ട, പ്രാതിനിധ്യത്തിൽ പിന്നോക്കമായ സാമൂഹികവിഭാഗങ്ങളുടെ പ്രവേശനം ഉറപ്പാക്കുന്ന സാമുദായിക സംവരണവും അതു ക്രമീകരിക്കുന്ന പബ്ലിക് സർവിസ് കമ്മിഷനും രൂപീകരിക്കപ്പെടുന്നത് കോഴഞ്ചേരി പ്രസംഗത്തെത്തുടർന്നായിരുന്നു. അംബേദ്കർ എല്ലാ സമുദായങ്ങളുടേയും രാഷ്ട്രീയപ്രാതിനിധ്യത്തെ മൗലികാവകാശമായി നിയമ വിധേയമാക്കുന്നതിനും പന്ത്രണ്ടു വർഷം മുമ്പാണിത്.


സ്വത്തും ധനവും നികുതിയും നോക്കിയല്ല ജനസംഖ്യാനുപാതികമാകണം പ്രാതിനിധ്യം എന്ന സാർവത്രിക ജനായത്തവാദം ഈഴവസമുദായം ഉന്നയിച്ചു വിജയിക്കുന്നതും കോഴഞ്ചേരി പ്രസംഗത്തെ തുടർന്നാണ്. പ്രായപൂർത്തി വോട്ടവകാശമെന്ന രാഷ്ട്രീയ ജനായത്ത പദ്ധതിയും വിജയം കണ്ടു. 1920കൾ മുതൽ അംബേദ്കറും 1940കളിൽ കോൺസ്റ്റിറ്റുവൻ്റ് അസംബ്ലിയിൽ നാഗപ്പയും മുനിസാമിയും ഉയർത്തിയ പ്രാഥമിക ജനായത്ത തത്വമായിരുന്നു ഇത്. ജാതിഹിന്ദു കുലീന ഒളിഗാർക്കിയിലേക്കുള്ള ഭരണമാറ്റത്തെ സി. കേശവൻ അംബേദ്കർ ഇന്ത്യക്കെന്നപോലെ ഭാവികേരളത്തിനുവേണ്ടി സിംഹനാദത്തിലൂടെ സ്ഥാപിച്ചെടുത്തു.


പിൽക്കാലത്ത് അധീശവ്യവഹാരങ്ങളിലൂടെ അപരവൽക്കരിക്കപ്പെട്ട രാഷ്ട്രീയ പ്രാതിനിധ്യത്തിനും ഉത്തരവാദിത്ത ഭരണത്തിനുമായുള്ള പോരാട്ടം 1930കളിൽ ഇന്ത്യയിലെമ്പാടും പ്രത്യേകിച്ചു കേരളത്തിൽ സജീവമായിരുന്നു. കാരണം കുലീനരുടെ കുത്തകഭരണം എന്ന ഒളിഗാർക്കി പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ തന്നെ കേരളത്തെ വിഴുങ്ങി. മലയാളി മെമോറിയൽ (1891) മലയാളി കുലീനരുടെ അഥവാ മലയാളിശൂദ്രരുടെ പ്രാതിനിധ്യമാണ് കുത്തകയാക്കിയെടുത്തത്. ഡോ. പൽപ്പുവിനെ പോലെ അതിനു സഹായവും പിന്തുണയും കൊടുത്ത അവർണർ വഞ്ചിക്കപ്പെട്ടു. ഈഴവ മെമോറിയലും (1896) നിവർത്തനവും പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി കിട്ടാത്ത സമുദായങ്ങളുടെ അവകാശ സമരവുമുണ്ടായത് ഇൗ സാഹചര്യത്തിലാണ്.


മലയാളി മെമോറിയൽ മുതൽ തിരുവിതാംകൂർ സർവിസും വിദ്യാഭ്യാസവും നിയമനിർമാണസഭയും ഇന്നത്തെ ദേവസ്വം ബോർഡുപോലെ ഒറ്റ ജാതിഹിന്ദുക്കളുടെ കോട്ടയായി മാറിയിരുന്നു. സർ സി.പി രാമസാമി അയ്യർ ദിവാനായി ഇരിക്കുന്ന ഈ വർണാശ്രമ ധർമ ജാതിഹിന്ദു ഭരണകൂടത്തേയും അതിൻ സ്മൃതിശ്രുതി പുരാണപാഠ പട്ടത്താനങ്ങളിലൂന്നിയ ഹൈന്ദവ സമവായത്തേയും അധീശ സാമാന്യബോധത്തേയും വെല്ലുവിളിച്ചതും വിമർശിച്ചതും 1935ൽ സി. കേശവനാണ്. മെയ് 11ന് ക്രൈസ്തവ മഹാജനസഭയുടെ നേതൃത്വത്തിൽ കോഴഞ്ചേരിയിൽ വൈകുന്നേരം കൂടിയ പൗരസമത്വ യോഗത്തിൽ ചെയ്ത പ്രസംഗത്തിലായിരുന്നു ഇത്. നായന്മാരും കുറച്ചു പട്ടന്മാരും ചേർന്നാൽ സർക്കാരായി എന്ന് ഒളിഗാർക്കിയെ അദ്ദേഹം വെളിവാക്കി.


അവർണരേയാകെ പുറന്തള്ളുന്ന പുന്നശേരി നമ്പിയുടെ ചണ്ടാള ശാസ്ത്രവാദത്തേയും നിശിതമായി വിമർശിച്ചു. അദ്ദേഹം തുറങ്കിലടയ്ക്കപ്പെട്ടു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ച് 1938ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തും അദ്ദേഹം കാരാഗൃഹം വരിച്ചിട്ടുണ്ട്. ജയിലിലെ മർദനത്തിനെതിരേ ചട്ടിയുടയ്ക്കൽ സമരത്തിനും കേശവൻ തയാറായി. നിർഭയവും നിസ്വാർഥവുമായ ആദർശ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ 1950-52 കാലത്ത് സി. കേശവൻ തിരുക്കൊച്ചി മുഖ്യമന്ത്രിയായി. പിണറായിയെ പോലെ ജാതിത്തെറിയും അദ്ദേഹം ജാതിഹിന്ദു ബാലകരിൽനിന്ന് കേട്ടിട്ടുണ്ട്. വളരെക്കാലം ശ്രീനാധപ യോഗത്തിൻ ജനറൽ സെക്രട്ടറിയായിരുന്നു. ഈഴവ സമുദായവും പ്രാതിനിധ്യം നിഷേധിക്കപ്പെട്ട ഇതര പിന്നോക്ക സമുദായങ്ങളും ഹിന്ദുമതത്തിൻ ഭാഗമല്ല എന്നായിരുന്നു അദ്ദേഹത്തിൻ സുചിന്തിത നിലപാട്. കോഴഞ്ചേരി പ്രസംഗത്തിലൂടെ ജനായത്ത സംസ്കാരത്തെ കേരളത്തിൽ സ്ഥാപിക്കാനും രാജാധികാരത്തിനും ജാതിഹിന്ദു സ്വരാജിന് തടയിടാനും കേശവനായി.


കേശവൻകാലത്തിനുശേഷം ജനായത്ത പ്രാതിനിധ്യവിരുദ്ധവുമായ ബ്രാഹ്മണിക ക്ഷുദ്ര വ്യവഹാരമായ സാമ്പത്തിക സംവരണ വാദത്തിലൂടെ ഒന്നാം ഭരണപരിഷ്കാര കമ്മിഷനിലൂടെയും തുടർന്ന് ജോസഫ് കമ്മിഷനിലൂടെയും ഇ.എം.എസും അനുയായികളും നിരന്തര ആവർത്തനങ്ങളിലൂടെ അധീശസമവായം നടപ്പാക്കിയെടുത്തു. രാഷ്ട്രീയ സ്വയം സേവക-കമ്യൂണിസ്റ്റ് അജൻഡകൾ ക്രമേണ ഒന്നാക്കിമാറ്റി. മണ്ഡലനന്തര കോടതി വ്യവഹാരങ്ങളിലൂടെ പിന്നോക്ക വിഭാഗങ്ങളെ വെട്ടിമുറിച്ചു വിഭജിപ്പിക്കുന്ന വിചിത്രമായ വെണ്ണപ്പാളി വാദത്തിലൂടെ സാമുദായിക സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം കുത്തിച്ചെലുത്തുന്ന ജനായത്തഹത്യയും പ്രാതിനിധ്യ അട്ടിമറിയും നടത്തിയെടുത്തു. സാമൂഹിക പ്രാതിനിധ്യത്തിലും നീതിയിലും ആധാരമായ ആധുനിക ഇന്ത്യൻ ഭരണഘടനയേയാണ് ഇൗ സാമ്പത്തിക വാദക്കാർ ഹനിച്ചുകളഞ്ഞത്. വലതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് സാമ്പത്തിക ഇടതുപക്ഷം ചെയ്യുന്നത്.


ചവരിമലയെ ശബരിമലയാക്കി രാമവൽക്കരിക്കുന്ന സ്വയംസേവക-ഭൃത്യജന സമാജ കരസേവയിലൂടെ 2018ൽ 85 ശതമാനത്തിലധികം അമിത പ്രാതിനിധ്യം മലയാളി കുലീനർക്കുണ്ടായിരുന്ന ദേവസ്വം ബോർഡിൽ പത്തുശതമാനം സാമ്പത്തിക കുയുക്തിയിൽ ഭരണഘടനാവിരുദ്ധമായി കൈയിട്ടുവാരി പന്ത്രണ്ടു ശതമാനം പോലും ജനസംഖ്യയില്ലാത്ത മലയാളി കുലീനരുടെ അമിത പ്രാതിനിധ്യക്കുത്തക നൂറു ശതമാനത്തിലെത്തിച്ചു. വിശ്വാസി, തീണ്ടാരി ലഹള എന്ന് അറിയപ്പെട്ട ശൂദ്രലഹള നടത്തിയാണ് ഈ ഭരണഘടനാ അട്ടിമറി കേരളത്തിൽ നടപ്പാക്കിയെടുത്തത്. അതിൻ മൂർദ്ധന്യത്തിൽ കേരള മുഖ്യമന്ത്രിയായ അവർണനെ മണിപ്പിള്ള എന്ന മലയാളി കുലീന തെരുവിൽ ജാതിത്തെറി വിളിക്കുകയും ചെയ്തു.
മാരകമായ ഇത്തരം ഭരണഘടനാപരമായ ജാതിക്കുറ്റകൃത്യങ്ങൾ എഴുതിത്തള്ളപ്പെടുകയും പശ്ചാത്തലത്തിൽ ദേവസ്വത്തിലെ സവർണ സാമ്പത്തിക സംവരണം പൂർത്തീകരിക്കുകയും സ്വയംസേവക അജൻഡയ്ക്കു പോലും വെല്ലുവിളിയും മാതൃകയും ഒരുക്കുകയും ചെയ്തു. ഈ കുത്സിത ജാതിഹിന്ദു ഹിംസയിലേക്കും സമവായത്തിലേക്കും സാധാരണക്കാരായ ശൂദ്രരേയും അവർണ കോടികളേയും നയിച്ചത് രണ്ടു ദശകങ്ങളായി കേരളത്തിൽ പൊതുപണം ഉപയോഗിച്ച് അക്കാദമികളെ ദുരുപയോഗം ചെയ്തു നടത്തിയ നിരന്തര രാമായണ, മാവാരത പട്ടത്താനങ്ങളും ഗീതാഗിരികളുമാണ്. ഗാന്ധിയുടെ സത്യബോധമായി പോലും രാമനെ കേരളത്തിൽ പ്രസംഗ പൈങ്കിളികളിലൂടെയും സാമൂഹികമാധ്യമ വിഡിയോകളിലൂടെയും സ്ഥാപിച്ചാണ് ഈ വമ്പിച്ച ഭരണഘടനാ അട്ടിമറിയും ജനായത്ത ധ്വംസനവും അമിത പ്രാതിനിധ്യ കുത്തക പെരുക്കുന്ന ഒളിഗാർക്കിയുടെ ഒളിവെടിയും ഒളിവെട്ടും അരങ്ങേറിയത്.


ഇങ്ങനെ അട്ടിമറിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയെ വീണ്ടെടുത്താലേ ജനായത്തവും സാമൂഹിക നീതിയും പുലരൂ. അഭിപ്രായരൂപീകരണവും നിയമപ്പോരാട്ടവും സമ്മതിദാനവും ഇന്ത്യൻ ജനായത്ത ഭരണഘടനയെ വീണ്ടെടുക്കാനായി ബഹുജനങ്ങൾ ഉപയോഗിക്കണം. പ്രാതിനിധ്യവാദം കേരളത്തിൽ അനിഷേധ്യമായി ഉയർത്തിയുറപ്പിച്ചത് വൈക്കം പോരാട്ടഭൂമിയിൽ 1924ൽ നാരായണഗുരുവാണ്. പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം മനുഷ്യർ എന്ന നിലയിൽ കടന്നുകയറണം എന്നും ഏതു പന്തിയിലും കടന്നിരിക്കണമെന്നും വിലക്കപ്പെട്ട, മൂടിവച്ചിരിക്കുന്ന പാൽപായസമെന്ന രാഷ്ട്രീയ പ്രാതിനിധ്യാവകാശം എടുത്തു കുടിക്കണമെന്നും വേലികെട്ടിയാൽ അതിനും മീതേ കടന്നുകയറണമെന്നും അടിച്ചാൽ തിരിച്ചടിക്കരുതെന്നും അദ്ദേഹം മൊഴിഞ്ഞു. അധികാര പ്രാതിനിധ്യത്തേയാണ് പ്രവേശനവും പായസവുമായി ഗുരു ജനമനസ്സുകളിലേക്കു കടത്തിവിട്ടത്. 1888ൽ തന്നെ ബ്രാഹ്മണിക കുത്തകയില്ലാതാക്കുന്ന ജനായത്ത പ്രതിഷ്ഠാപനകലയിലേക്കദ്ദേഹം കടന്നിരുന്നു. 1806 ലെ ദളവാക്കുളം പോരാട്ടത്തിലൂടെ തുടങ്ങുന്ന വൈക്കം പോരാട്ടത്തിൻ വാർഷികത്തിലും 1803ലെ നങ്ങേലിയുടെ ധീരരക്തസാക്ഷിത്വത്തിലൂടെ തുടങ്ങുന്ന മാറുമറയ്ക്കൽ പോരാട്ടത്തിൻ്റെ ഇരുനൂറാം വാർഷികത്തിലും പ്രാതിനിധ്യ ജനായത്ത പ്രക്ഷോഭം നിവർത്തനം പോലെ മുഴങ്ങുന്നു.

(കാലടി സർവകലാശാല ഇംഗ്ലീഷ്
വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും സെൻ്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ്
കോഡിനേറ്ററുമാണ് ലേഖകൻ)

We don't need a caste Hindu


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  8 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയും സഊദിയും

uae
  •  8 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  8 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  8 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  8 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  8 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  8 days ago
No Image

വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  8 days ago
No Image

യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Saudi-arabia
  •  8 days ago
No Image

ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ

International
  •  8 days ago