അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറും: മോദി ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ - ചൈന ചർച്ച
ബെയ്ജിങ്
അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. ഈ വർഷം 7.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ച ത്വരിതഗതിയിലാണ്. ഇക്കാരണത്താൽ 2025ഓടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ മൂല്യം ഒരു ട്രില്യൺ ഡോളറിലെത്തുമെന്നും മോദി പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ ആമുഖപ്രസംഗത്തോടെയാണ് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിക്ക് ഇന്നലെ തുടക്കംകുറിച്ചത്. വെർച്വൽ ആയാണ് ഉച്ചകോടി നടക്കുന്നത്.
അതേസമയം, ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഷിയും ഇന്ത്യൻ സ്ഥാനപതി പ്രദീപ് കുമാർ റാവത്തും ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി. വിവിധ തലത്തിലുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അതിർത്തിയിലെ സമാധാനവും വിഷയമായി.
അതിർത്തി പ്രശ്നം കൂടിയാലോചന കൊണ്ടും ഏകോപനം കൊണ്ടും പരിഹരിക്കാമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യക്ക് ഉറപ്പുനൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."