'പള്ളികളില്‍ ആരാധനയ്ക്ക് അനുമതിയുണ്ടാവണം': മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും എസ്.വൈ.എസ് കൂട്ട ഹരജി നല്‍കും
കോഴിക്കോട്: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന പള്ളികള്‍ തുറന്ന് ആരാധനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അധികൃതര്‍ക്ക് നാളെ കൂട്ട ഹരജി നല്‍കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും. ഇതോടനുബന്ധിച്ച് ജില്ലാ എസ്.വൈ.എസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ക്കും മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കും നിവേദനം നല്‍കും.
ലോക്ക്ഡൗണില്‍ എല്ലാ മേഖലകളിലും ഇളവനുവദിച്ചിട്ടും ആരാധനാലയങ്ങളില്‍ മാത്രം നിയന്ത്രണം തുടരുന്നത് നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് എസ്.വൈ.എസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി, മുസ്തഫ മുണ്ടുപാറ, സി.കെ.കെ മാണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."