മോഹനന് വൈദ്യര് കുഴഞ്ഞു വീണു മരിച്ചു
തിരുവനന്തപുരം: മോഹനന് വൈദ്യര് (65)മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുവീട്ടിലെത്തിയ അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബന്ധുക്കളെ അറിയിച്ചിരുന്നു.
നാട്ടുവൈദ്യമായിരുന്നു അദ്ദേഹത്തിന്റെ ചികിത്സാരീതി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലെ കോവിഡ് ചികിത്സയുടെ പേരിലാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ്ിലായത്. ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.
.
അലോപ്പതി ചികിത്സക്കെതിരേ നിരവധി തവണ അദ്ദേഹം രംഗത്തു വന്നിരുന്നു. കൊറോണ വൈറസ് ബാധയ്ക്ക് ചികിത്സ നല്‍കിയതിന് മോഹനന് വൈദ്യരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച കുട്ടി ചികിത്സക്കിടെ മരിച്ച സംഭവത്തില്‍ മാരാരിക്കുളം പോലിസാണ് നരഹത്യക്കെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."