ഇനി പേയ്‌മെന്റ് നടത്താന്‍ സ്മാര്‍ട്‌ഫോണ്‍ വേണ്ട; കാലത്തിനൊപ്പം മാറി നോക്കിയ ഫീച്ചര്‍ ഫോണ്‍
ഇനി പേയ്‌മെന്റ് നടത്താന്‍ സ്മാര്‍ട്‌ഫോണ്‍ വേണ്ട; കാലത്തിനൊപ്പം മാറി നോക്കിയ ഫീച്ചര്‍ ഫോണ്‍
ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സ്വീകാര്യതയുള്ള ഒന്നാണ്. പക്ഷേ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കന്നതിന് ആപ്പുകളുടെ ഇന്‍സ്റ്റാളേഷന്‍ ആവശ്യമുള്ളതിനാല്‍ സ്മാര്‍ട്‌ഫോണുകള്‍ ഇല്ലാത്തവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് നോക്കിയ. ഒരു കാലത്ത് ഇന്ത്യന്‍ മൊബൈല്‍ വിപണി അടക്കിവാണിരുന്നത് നോക്കിയയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. സ്മാര്‍ട്‌ഫോണുകളുടെ വരവോടെയാണ് ഫീച്ചര്‍ഫോണുകള്‍ അരങ്ങൊഴിഞ്ഞത്. എന്നാലും നോക്കിയയുടെ ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യക്കാര്‍ക്ക് ഒരു വികാരം തന്നെയാണ്. വിലകൂടിയ സ്മാര്‍ട്‌ഫോണ്‍ കൊണ്ടുനടക്കുമ്പോഴും ഒരു ഫീച്ചര്‍ഫോണ്‍ ഒപ്പം കൊണ്ടുനടക്കുന്നവര്‍ ധാരാളമാണ്.
ഇത്തരത്തില്‍ ഫീച്ചര്‍ഫോണുകള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് യു.പി.ഐ സേവനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നോക്കിയ രണ്ട് പുതിയ ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
നോക്കിയ 105, നോക്കിയ 106 4ജി എന്നീ പേരുകളില്‍ പുറത്തിറക്കിയിരിക്കുന്ന രണ്ട് ഫീച്ചര്‍ ഫോണുകള്‍ക്ക് വയര്‍ലെസ് പണമിടപാട് നടത്താനുള്ള ശേഷി ഉണ്ടെന്ന് കമ്പനി അറിയിച്ചു. ഇവയില്‍ ഉള്‍പ്പെടുത്തിയിക്കുന്ന യു.പി.ഐ 123 പേ ഫങ്ഷണാലിറ്റിയാണ് ഇവയെ സാധാരണ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
നോക്കിയ 105ല്‍ 1,000 എം.എ.എച്ചും 106 4ജിയില്‍ 1,450 എം.എ.എച്ചുമാണ് ബാറ്ററി. സ്റ്റാന്‍ഡ്‌ബൈ മോഡില്‍ ആഴ്ചകളോളം ചാര്‍ജ് നിലനില്‍ക്കുന്നതാണ് ഈ ബാറ്ററികള്‍. വയര്‍ലെസ് എഫ്.എം., ഇന്‍ബില്‍റ്റ് എം.പി3 പ്ലെയര്‍ എന്നിവയും ഈ മോഡലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വില നോക്കിയ 105ന് 1,299 രൂപ. 106 4ജിക്ക് 2,199 രൂപ. നോക്കിയ 105 ചാര്‍ക്കോള്‍, സിയാന്‍, ചുവപ്പ് നിറങ്ങളിലും 106 4ജി ചാര്‍ക്കോള്‍, ബ്ലൂ നിറങ്ങളിലും ലഭിക്കും.
nokia-106-4g-nokia-105-with-in-built-upi-payment-option
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."