HOME
DETAILS

ജില്ലയില്‍ സമ്പൂര്‍ണ നിയമസാക്ഷരതാ യജ്ഞത്തിന് തുടക്കമായി.

  
backup
August 22, 2016 | 10:41 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%af


മുണ്ടൂര്‍: ജില്ലാപഞ്ചായത്തും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയനും സംഘടിപ്പിക്കുന്ന നിയമ സാക്ഷരതാ യജ്ഞത്തിന് മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസ വേളയില്‍ തന്നെ നിയമാവബോധം നേടിയിരിക്കണമെന്നും നിയമത്തെക്കുറിച്ച് അജ്ഞത പാടില്ലെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ജനങ്ങളുടെ ജീവന്‍, സ്വത്ത്, നാടിന്റെ വികസനം, സാമൂഹ്യനീതി എന്നിവയെല്ലാം നിയമത്തില്‍ അധിഷ്ഠിതമാണ്. ജനകീയ സമരങ്ങളിലൂടെ രൂപംകൊണ്ട രണ്ടു നിയമവ്യവസ്ഥകളാണ് ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ നിയമവും. അവ സമൂഹത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. സിലബസ് പ്രകാശനം കെ.വി വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, വിദ്യാഭ്യാസ ഉപഡയരക്ടര്‍ അബൂബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ബിനുമോള്‍, പഞ്ചായത്ത് പ്രസിഡന്റ് കുട്ടികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി. മഞ്ജു, ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.എസ് സക്കീര്‍ ഹുസൈന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ജയരാമന്‍, ഹെഡ്മാസ്റ്റര്‍ പി. കൃഷ്ണദാസ്, മാനേജര്‍ അഡ്വ. രാജേഷ് പനങ്ങാട്, എ.ഐ.എല്‍.യു സെക്രട്ടറി വിനോദ് കെ. കയനാട്ട് സംസാരിച്ചു. ജില്ലയില്‍ സമ്പൂര്‍ണ നിയമസാക്ഷരതാ യജ്ഞം മൂന്നു ഘട്ടങ്ങളായാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഒന്‍പതു മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് ഒരു ഡിവിഷന് ഒരു നിയമവിദഗ്ധന്‍ എന്ന തരത്തില്‍ റോഡ്- ട്രാഫിക്, ഇന്ത്യന്‍ ഭരണഘടന, റാഗിങ് വിരുദ്ധം, ബാലനീതി എന്നീ വിഷയങ്ങളിലുള്ള നിയമവ്യവസ്ഥകളില്‍ പഠനക്ലാസുകള്‍ നടത്തും.
രണ്ടാംഘട്ടത്തില്‍ ജില്ലയിലെ യൂത്ത് ക്ലബുകള്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കായി സൈബര്‍ നിയമങ്ങള്‍ സംബന്ധിച്ചും മുന്നാംഘട്ടത്തില്‍ നിയമം എല്ലാവര്‍ക്കും എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായും ക്ലാസുകള്‍ നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  4 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  4 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  4 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  4 days ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  4 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  4 days ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  4 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  4 days ago