HOME
DETAILS

മുഖ്യമന്ത്രിക്കെതിരേ രാഷ്ട്രീയഗുരുവിന്റെ മകന്‍ 'വെണ്ടുട്ടായി ബാബുവിന്റെ കൊലയ്ക്കു പിന്നില്‍ പിണറായി'

  
backup
June 21 2021 | 05:06 AM

4685361351-2

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍: പിണറായി വിജയന്റെ രാഷ്ട്രീയഗുരുവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്. 1986ല്‍ എം.വി രാഘവനൊപ്പം സി.പി.എം വിട്ട വെണ്ടുട്ടായി ബാബുവിനെ കൊലപ്പെടുത്തിയതിനുപിന്നില്‍ പിണറായി വിജയനാണെന്ന് പാണ്ട്യാല ഷാജി ആരോപിച്ചു. വെണ്ടുട്ടായി ബാബു പിണറായി വിജയന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു. സി.പി.എം വിട്ട് സി.എം.പിയിലെത്തിയ ബാബുവിനെ തലശേരിയിലെ കോടതിയില്‍ പോയി മടങ്ങവേ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിനുപിന്നില്‍ വെട്ടിയാണു ബാബുവിനെ കൊന്നത്. ആ കൊലയ്ക്കു പിന്നിലെ മുഖ്യആസൂത്രകന്‍ പിണറായി വിജയനാണെന്നും ഷാജി മാധ്യമങ്ങളോടു പറഞ്ഞു.


ഇതൊന്നും പിണറായി വിജയന്‍ ചെയ്യാറില്ല. പക്ഷേ ചെയ്യിപ്പിക്കുന്നതില്‍ വിദഗ്ധനാണ്. തന്നെ സി.പി.എമ്മുകാര്‍ വെട്ടിനുറുക്കാന്‍ കാരണം പിണറായിയുടെ ശത്രുതയാണ്. പിണറായിക്കു നല്ല ക്വാളിറ്റി എന്തെങ്കിലുമുണ്ടെങ്കില്‍ തന്റെ അച്ഛനില്‍ നിന്നു ലഭിച്ചതാണ്. തലശേരിയില്‍ വിവേകാനന്ദ ട്യൂട്ടോറിയല്‍ എന്നൊരു കോളജുണ്ടായിരുന്നു. അവിടെ അധ്യാപകര്‍ക്കു മാന്യമായ ശമ്പളം നല്‍കാതിരുന്ന അവസ്ഥയുണ്ടായി. ഇതിനെതിരേ തങ്ങള്‍ പാര്‍ട്ടിക്കകത്ത് പ്രശ്‌നമുണ്ടാക്കി. ഇതിനെ എതിര്‍ക്കുന്ന ചേരിയിലായിരുന്നു പിണറായി. തലശേരി ടൗണിലൂടെ പിണറായിക്കെതിരേ മുദ്രാവാക്യം വിളിച്ചു. മാപ്പ് പറയണമെന്നു പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയാന്‍ താന്‍ തയാറായില്ല. ഈ മുദ്രാവാക്യം വിളിച്ചതു തന്നെ അപമാനിക്കാനാണെന്നായിരുന്നു പിണറായി പറഞ്ഞത്. എന്തു വിഷയത്തെയും വ്യക്തിപരമായേ അദ്ദേഹം കാണൂവെന്നും ഷാജി ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago