പ്രമുഖ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ വിടവാങ്ങി
നെയ്യാറ്റിന്‍കര: പ്രമുഖ ഗാന്ധിയനും സമാധാനപ്രവര്‍ത്തകനുമായിരുന്ന പി.ഗോപിനാഥന്‍ നായര്‍ വിടവാങ്ങി. നൂറു വയസായിരുന്നു. 1995മുതല്‍ 2000 വരെ ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായ സേവാഗ്രാമത്തിന്റെ അധ്യക്ഷനായിരുന്ന അദ്ദേഹം പത്മശ്രീ ജേതാവായിരുന്നു. രാജ്യമെങ്ങും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു സമാധാന സന്ദേശ പ്രചാരണം നടത്തിയിരുന്നത്.
പഞ്ചാബിലെ ഹിന്ദു- സിഖ് സംഘര്‍ഷഭൂമിയില്‍ രണ്ട് മാസം താമസിച്ച് സമാധാനസന്ദേശം പ്രചരിപ്പിച്ചു.
ബംഗ്‌ളാദേശ് കലാപകാലത്ത് ഇന്ത്യയിലേക്ക് പ്രവഹിച്ച അഭയാര്‍ഥികളുടെ ക്യാമ്പുകളിലെത്തിയും ആശ്വാസം നല്‍കി.
രണ്ടാം മാറാട് കലാപം ശമിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി സര്‍ക്കാരുമായി ചേര്‍ന്ന് ഹിന്ദു-മുസ്ലിം സമുദായത്തിനിടയില്‍ മധ്യസ്ഥം നിന്നതും അദ്ദേഹമായിരുന്നു.
1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ഗാന്ധിമാര്‍ഗത്തിലേക്ക് ചെറുപ്പത്തില്‍ പ്രവേശിച്ചു. നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജി വന്നപ്പോള്‍ നേരില്‍ കണ്ടു. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി.
ശാന്തിനികേതനിലെ പഠനം ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. 1946-48 കാലത്ത് ചീനാഭവനില്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. 1951ല്‍ കെ.കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തത്തെി. സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും സംഘത്തെ നയിച്ചു.
ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍നായര്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളില്‍ പ്രധാന പങ്കുവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."