ഇന്ന് രാവിലെ നാട്ടിലേക്ക് പോകേണ്ട സ്‌പൈസ്ജെറ്റ് വിമാനം പല തവണ സമയം മാറ്റി, ഒടുവിൽ നാളെ ഉച്ചക്ക് ശേഷമെന്ന് അറിയിപ്പ്; പ്രതിഷേധവുമായി യാത്രക്കാർ
ജിദ്ദ: യാത്രക്കാർക്ക് കടുത്ത ദുരിതം സമ്മാനിച്ച് ഇന്ന് രാവിലെ ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോകേണ്ട വിമാനം പല തവണ സമയം മാറ്റി ഒടുവിൽ നാളെ ഉച്ചക്ക് ശേഷം പോകുമെന്ന് അറിയിപ്പ്. വെള്ളിയാഴ്ച രാവിലെ 9.45 നു പുറപ്പെടേണ്ട ജിദ്ദ – കോഴിക്കോട് സ്പൈസ് ജെറ്റ് എസ് ജി 36 വിമാനമാണ് പ്രവാസികളെ ബുദ്ധിമുട്ടിച്ച് ഏറ്റവും ഒടുവിൽ നാളെ പുറപ്പെടുമെന്ന് അറിയിച്ചിരിക്കുന്നത്.
1.25 നു ആയിരിക്കും പുറപ്പെടുക എന്നായിരുന്നു ആദ്യം അറിയിപ്പ്. പിന്നീട് രാത്രി 10.30നാണെന്ന് പുറപ്പെടുക എന്നായി. അൽപം കഴിഞ്ഞപോൾ 2.30 നു തന്നെ പുറപ്പെടും യാത്രക്കാർ ഇപ്പോൾ തന്നെ പുറപ്പെടണം എന്ന് യാത്രക്കാരെ അറിയിച്ചു.
ഇതേ തുടർന്ന്, ഉടനടി യാത്രക്കാർ എയർപോർട്ടിൽ എത്തിയപ്പോൾ 24 മണിക്കൂർ വീണ്ടും വൈകിപ്പിച്ചു നാളെ ഉച്ചക്ക് 2.30 നാണെന്നായിരുന്നു അറിയിപ്പ്. എന്നാൽ, ഇനി നാളെ എന്ത് സംഭവിക്കും എന്നറിയാത്ത അവസ്ഥയിലാണെന്ന് യാത്രക്കാർ പറഞ്ഞു. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.
വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഉറ്റവരെ കാണാൻ പോകുന്ന പാവം പ്രവാസികൾ,
പഠിക്കുന്ന മക്കൾ, പരീക്ഷ എഴുതാൻ വേണ്ടി തിയ്യതി നിശ്ചയിച്ചവർ, സന്ദർശക വിസയിൽ എത്തി അവസാന ദിവസങ്ങളിൽ തിരിച്ചുപോകുന്ന കൊച്ചു കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, ചികിത്സക്ക് വേണ്ടി പുറപ്പെടുന്നവർ എന്നിവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെല്ലാം കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.
അതിനിടെ, ജിദ്ദ കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാതെ കൊച്ചിയിലിറക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് തവണ സമയം മാറ്റിയതിനു ശേഷമായിരുന്നു ഇന്ന് രാവിലെ പുറപ്പെട്ടത്. പല യാത്രക്കാരും ജിദ്ദ എയർപോർട്ടിൽ വന്ന് തിരികെ റൂമിൽ പോയതിനു ശേഷവും ദീർഘ നേരം ജിദ്ദയിൽ കാത്തിരുന്നുമെല്ലാമാണു ഇന്ന് കരിപ്പൂർ ലക്ഷ്യമാക്കി അവസാനം പറന്നത്. ഇതിനിടെയാണ്, വെള്ളിയാഴ്ച പോകേണ്ട വിമാനവും താറുമാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."