HOME
DETAILS

കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

  
backup
July 07, 2022 | 3:02 AM

kerala-nudity-in-front-of-children-actor-sreejith-ravi-arrested123

തൃശ്ശൂര്‍: കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിന് നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പൊലിസാണ് ഇന്ന് രാവിലെ നടനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ് സംഭവം. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

രണ്ട് ദിവസം മുന്‍പ് തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാല്‍, പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് പൊലിസില്‍ പരാതി നല്‍കി. പൊലിസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകള്‍ നിര്‍ണായകമായി. സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലിസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

ഇന്ന് രാവിലെ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

സമാന സംഭവത്തില്‍ നേരത്തെയും ശ്രീജിത്ത് രവിക്കെതിരെ കേസുണ്ടായിരുന്നു. 2016ല്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തിയായിരുന്നു രവിയുടെ പ്രകടനം. കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നിരുന്ന ഇയാള്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീടും ഇയാള്‍ക്കെതിരെ നഗ്നത കാട്ടിയതിന് പരാതികളുയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

Kerala
  •  3 days ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  3 days ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  3 days ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  3 days ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  3 days ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  3 days ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  3 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  3 days ago
No Image

വിലക്ക് ലംഘിച്ച്‌ രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ

National
  •  3 days ago