HOME
DETAILS

കെജ്‌രിവാളിന്റെ അറസ്റ്റില്‍ ഡല്‍ഹിയില്‍ കനത്ത പ്രതിഷേധം; മന്ത്രി അതിഷിയും സൗരഭ് ഭരദ്വാജുമടക്കം അറസ്റ്റില്‍

  
Anjanajp
March 22 2024 | 06:03 AM

arvind-kejriwal-s-arrest-aap-calls-for-mationwide-protests

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എ.എ.പി. ബി.ജെ.പി ഓഫിസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതിഷി അടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെ പ്രവര്‍ത്തകരും പ്രതിരോധിച്ചു. ഇതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. 

അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു. എല്ലാ ബി.ജെ.പി ഓഫിസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കാനാണ് പാര്‍ട്ടി ആഹ്വാനം. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡല്‍ഹിയില്‍ പൊലിസ് നേരത്തേതന്നെ ശക്തമായ സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.

ഇതിനിടെ, അറസ്റ്റിനെതിരെ കെജ് രിവാള്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. കെജ് രിവാളിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കും. 

അതേസമയം, അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ നിന്ന് ഭരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചെയ്തത് ഗൂഢാലോചനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യസ്‌നേഹിയായ കെജ്‌രിവാള്‍ ഭയപ്പെടില്ലെന്നും അവര്‍ പറഞ്ഞു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കമുള്ള അന്വേഷണ ഏജന്‍സിയുടെ തുടര്‍നടപടികളില്‍ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് എട്ടംഗ സംഘം എത്തി അറസ്റ്റ് ചെയ്തത്. പുതിയ സമന്‍സ് നല്‍കാനാണെന്നും സെര്‍ച്ച് വാറന്റ് ഉണ്ടെന്നുമാണ് ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്.

ഇ.ഡി നേരത്തെ ഒമ്പതുവട്ടം നല്‍കിയ സമന്‍സുകള്‍ കെജ്‌രിവാള്‍ അവഗണിക്കുകയായിരുന്നു. ഇ.ഡി സമന്‍സുകള്‍ ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഡല്‍ഹിയിലെ വിവാദ മദ്യനയത്തില്‍ അഴിമതി, കള്ളപ്പണ ഇടപാട് എന്നിവക്ക് കേസ് രജിസ്റ്റര്‍ ചെയ്ത ഇ.ഡി നേരത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആപ് നേതാവ് സഞ്ജയ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബി.ആര്‍.എസ് നേതാവുമായ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ. കവിതയും ജയിലിലായി. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് മോദിസര്‍ക്കാറിന്റെ നീക്കമെന്ന് ആപ് പലവട്ടം കുറ്റപ്പെടുത്തിയിരുന്നു. കെജ്‌രിവാളിന്റെ പേര് ഇ.ഡിയുടെ കുറ്റപത്രത്തില്‍ പലവട്ടം പരാമര്‍ശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  2 days ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  2 days ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  2 days ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  2 days ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  2 days ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  2 days ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  2 days ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  2 days ago