സേഫ്റ്റിയാണോ മുഖ്യം? അറിയാം, ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍ റേഞ്ച് തരുന്ന ഈ ഓള്‍ റൗണ്ടര്‍ ഇ.വി സ്‌കൂട്ടറിനെ
komaki-tn-95-electric-scooter new version launched
സേഫ്റ്റിയാണോ മുഖ്യം? അറിയാം, ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍ റേഞ്ച് തരുന്ന ഈ ഓള്‍ റൗണ്ടര്‍ ഇ.വി സ്‌കൂട്ടറിനെ
ഇന്ത്യന്‍ വിപണിയിലേക്ക് ഒന്നിന് പിന്നാലെ ഒന്നെന്ന തരത്തില്‍ എത്തുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ കുത്തൊഴുക്ക് അവസാനിക്കാന്‍ സാധ്യതയില്ലെന്ന തരത്തിലാണ് വാഹന വിപണിയിലെ കാര്യങ്ങളുടെ പോക്ക്. ഇ.വി സ്‌കൂട്ടര്‍ വിപണിയില്‍ പുതിയതും പഴയതുമായ വാഹന നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്ന വിവിധ സ്‌കൂട്ടറുകളുടെ നിരയിലേക്ക് മറ്റൊരു ഇ.വി സ്‌കൂട്ടര്‍ കൂടി പുറത്തിറങ്ങുകയാണ്. ഇലക്ട്രിക്ക് വാഹനങ്ങളെ ഇന്ത്യന്‍ വിപണിയിലേക്ക് പരിചയപ്പെടുത്തിയതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച കൊമാക്കിയാണ് പുതുപുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുന്നത്.
തങ്ങളുടെ തന്നെ ഏറ്റവും മികച്ചതും, വന്‍ തോതില്‍ വിറ്റ് പോകുന്നതുമായ TN 95 സ്‌പോര്‍ട്ട് ഇ.വി സ്‌കൂട്ടറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കൊമാക്കി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.രാജ്യത്തെ ഇ.വി സ്‌കൂട്ടര്‍ രംഗത്തെ മികച്ച ഡീലര്‍ നെറ്റ്‌വര്‍ക്കുളള സ്‌കൂട്ടറുകളിലൊന്നായ കൊമാക്കി ഇ.വി വിപണി പിടിച്ചടക്കാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടാണ്, TN 95 മോഡലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.സുരക്ഷക്ക് വലിയ പ്രാധാന്യം കൊടുത്ത് തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ സ്‌കൂട്ടറില്‍ തീ പിടുത്തത്തെ പ്രതിരോധിക്കുന്ന lifepo4 ആപ്പ് അടിസ്ഥാനമാക്കിയുളള സ്മാര്‍ട്ട് ബാറ്ററികളാണ് വാഹനത്തിനുളളത്. ഈ ബാറ്ററികള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിനായി നാല് മുതല്‍ അഞ്ച് വരെ മണിക്കൂറുകള്‍ മാത്രമാണ് ആവശ്യമായി വരുന്നത്.
യാത്രികര്‍ക്കായി മികച്ച ഫീച്ചറുകളും വാഗ്ധാനം ചെയ്യുന്ന സ്‌കൂട്ടറില്‍ ഡ്യുവല്‍ എല്‍.ഇ.ഡി ഹെഡ്‌ലാംപ്, കീലെസ് എന്‍ട്രി, എല്‍.ഇ.ഡി ഡി.ആര്‍.എല്‍ ഫ്രണ്ട് വിങ്കറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് അസിസ്റ്റ്, റിവേഴ്‌സ് അസിസ്റ്റ് എന്നിങ്ങനെയുളള ഫീച്ചറുകള്‍ ലഭ്യമാണ്.കൂടാതെ യാത്രികരുടെ യാത്രാ അനുഭവം കൂടുതല്‍ മികവുറ്റതാക്കാന്‍, ഓണ്‍-റൈഡ് കോളിങ് സൗകര്യം, മികച്ച TTF സ്‌ക്രീന്‍, ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് വയര്‍ലെസ് കണ്‍ട്രോളുകള്‍ എന്നിങ്ങനെയുളള സൗകര്യങ്ങള്‍ കൊമാക്കി പ്രധാനം ചെയ്യുന്നുണ്ട്.മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുറത്തിറങ്ങുന്ന ഈ സ്‌കൂട്ടറിന് ഇക്കോമോഡ്, സ്‌പോര്‍ട്‌സ് മോഡ്, ടര്‍ബോ മോഡ് എന്നിങ്ങനെയുളള മൂന്ന് യാത്രാ മോഡുകള്‍ ലഭ്യമാണ്.
75 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടറിന്റെ ലോവര്‍ വേരിയന്റ് 150 കിലോമീറ്റര്‍ റേഞ്ച് വാഗ്ധാനം ചെയ്യുമ്പോള്‍, ടോപ്പ് എന്‍ഡ് വേരിയന്റ് 180 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്.
1.31 ലക്ഷം രൂപയാണ് കൊമാക്കിയുടെ ടി.എന്‍ 95 സ്‌പോര്‍ട്ടിന്റെ പുതിയ വേരിയന്റിന്റെ എക്‌സ് ഷോറൂം വില.എന്നാല്‍ വാഹനത്തിന്റെ ടോപ്പ് വേരിയന്റിന് 1.40 ലക്ഷം രൂപയോളം ഷോറൂമില്‍ വില വരും.
Content Highlights: komaki-tn-95-electric-scooter new version launched
സേഫ്റ്റിയാണോ മുഖ്യം? അറിയാം, ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍ റേഞ്ച് തരുന്ന ഈ ഓള്‍ റൗണ്ടര്‍ ഇ.വി സ്‌കൂട്ടറിനെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."