12ാം ക്ലാസ് പരീക്ഷാഫലം വരും വരെ പ്രവേശനം തുടങ്ങരുത്; യു.ജി.സിയോട് സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വൈകിയേക്കും. ഫലം പ്രസിദ്ധീകരിക്കുംവരെ സര്‍വകലാശാല പ്രവേശന നടപടികള്‍ ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് യുജിസിക്ക് സിബിഎസ്ഇക്ക് കത്തു നല്‍കി. മൂല്യനിര്‍ണയം അടക്കം വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ മാസം 15ഓടെ ഫലം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇയുടെ നീക്കം.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം ഈ മാസം ആദ്യം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന വിവരം. എന്നാല്‍ മൂല്യനിര്‍ണയം വൈകിയതോടെ ഫലം പ്രസിദ്ധീകരിക്കാനായില്ല. ഈ മാസം 15നോ, 30നോ ആയിരിക്കും ഫലപ്രഖ്യാപനമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ സൂചന നല്‍കി. ഫലം വൈകുന്നത് തുടര്‍ പഠനസാധ്യതകള്‍ ഇല്ലാതാക്കുമെന്ന് കാട്ടി വിദ്യാര്‍ഥികള്‍ രക്ഷിതാക്കളും പ്രതിഷേധിക്കുന്നുണ്ട്.
നിരവധി പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് സിബിഎസ്ഇക്ക് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചത്. പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചശേഷമേ സര്‍വകലാശാലകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങാവൂയെന്ന് സിബിഎസ്ഇ കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."