HOME
DETAILS
MAL
പ്രസവത്തെ തുടർന്ന് മലയാളി നഴ്സ് സഊദിയിൽ മരിച്ചു
backup
July 11 2022 | 03:07 AM
റിയാദ്: പ്രസവത്തെ തുടർന്നുണ്ടായ സങ്കീർണ്ണതകളെ തുടർന്ന് മലയാളി നഴ്സ് സഊദിയിൽ മരണപ്പെട്ടു. കൊല്ലം പത്തനാപുരം സ്വദേശിനി ആൻസി ഫാത്തിമ ബീവി (31) യാണ് ബുറൈദയിൽ മരണപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രസവത്തിനായി ബുറൈദ എം സി എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച സിസേറിയന് വിധേയമാക്കിയെങ്കിലും തൊട്ടടുത്ത ദിവസം പനിയും ശ്വാസതടസവും അധികമായതിനെ തുടർന്ന് ഉനൈസ കിംഗ് സഊദ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും വീണ്ടും സർജറിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നില മോശമാകുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു.
ഭർത്താവ് സനിത് എ ഷുക്കൂർ ബുറൈദയിൽ ഉണ്ട്. കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെ മറ്റുള്ളവരുടെ സംരക്ഷണത്തിലാണ്. അഞ്ചു വർഷമായി ബുറൈദയിലെ പ്രിൻസ് സുൽത്താൻ കാർഡിയാക്ക് സെന്ററിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നുആൻസി ഫാത്തിമ ബീവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."