HOME
DETAILS
MAL
അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകം; തെറ്റായ ഒരു ശൈലിയും വച്ചുപൊറുപ്പിക്കില്ലെന്ന് എ. വിജയരാഘവന്‍
backup
June 27 2021 | 07:06 AM
ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണെന്നും തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍.
സി.പി.എമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവര്‍. അവര്‍ക്ക് ഡി.വൈ.എഫ്.ഐ ബന്ധം അറിഞ്ഞപ്പോള്‍ തന്നെ മാറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
അഞ്ച് ലക്ഷം അംഗങ്ങളുള്ള പാര്‍ട്ടിയാണ്. ഒരു കോടിയില്‍ പരം വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ഉണ്ട്. സമൂഹം അംഗീകരിക്കാത്ത ഒരു പ്രവര്‍ത്തന ശൈലിയും സിപിഎം അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും അവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."