HOME
DETAILS
MAL
സമ്പൂര്‍ണ്ണ ശൗചാലയ പ്രഖ്യാപനം: ജില്ലാതല അവലോകനം 27ന്
backup
August 23 2016 | 18:08 PM
ആലപ്പുഴ: ജില്ലാ സമ്പൂര്‍ണ്ണ ശൗചാലയ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ജില്ലാതല അവലോകനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നടത്തും. ഈ മാസം 27 ന് രാവിലെ 11.30ന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഇ.എം.എസ് കമ്മ്യുനിറ്റി ഹാളിലാണ് അവലോകനം. ജില്ലയിലെ എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,അംഗങ്ങള്‍,ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍,നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ക്ഷണിച്ചിട്ടുള്ളത്.നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ്ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."