HOME
DETAILS

ജാവേദ് മുഹമ്മദിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി യു.പി സര്‍ക്കാര്‍

  
backup
July 17 2022 | 08:07 AM

national-up-government-invokes-nsa-against-javed-mohammad-for-prayagraj-protest


ലഖ്‌നൗ: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുത്തു. പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എന്‍.എസ്.എ പ്രകാരം കേസെടുത്തത്. കുറ്റം ചുമത്തുകയോ വിചാരണയോ കൂടാതെ ഒരു വര്‍ഷം വരെ അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കുന്നതിന് വഴിയൊരുക്കുന്നതാണ് നടപടി.

പ്രവാചകനിന്ദയ്‌ക്കെതിരായ പ്രയാഗ്‌രാജിലെ പ്രതിഷേധം അക്രമാസക്തമായതിന് കാരണം ജാവേദ് മുഹമ്മദ് ആണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ കേസില്‍ ജാവേദ് മുഹമ്മദിനെതിരെ തെളിവ് ലഭിക്കാത്തത് കാരണമാണ് പുതിയ വകുപ്പുകള്‍ ചുമത്തുന്നതെന്ന് അഭിഭാഷകന്‍ കെ.കെ റോയ് ദ വയറിനോട് പറഞ്ഞു.

'എന്‍.എസ്.എ ചുമത്തിയെന്ന് ഞങ്ങളോട് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് ഞങ്ങള്‍ക്ക് ഇതുവരെ രേഖകള്‍ ലഭിച്ചിട്ടില്ല. ജാവേദ് അക്രമത്തില്‍ പങ്കാളിയാണെന്നും ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചെന്നുമുള്ള ഒരു തെളിവും പൊലിസിന് കിട്ടിയില്ല. അതിനാലാണ് പുതിയ കുറ്റം ചുമത്തുന്നത് എന്നതാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. എന്‍.എസ്.എ പ്രകാരം കേസെടുത്താല്‍ 12 മാസം വരെ ജയിലില്‍ അടയ്ക്കാന്‍ കഴിയും. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനാണ് ജാവേദ് മുഹമ്മദ് ശ്രമിച്ചത്'- അഭിഭാഷകന്‍ കെ.കെ റോയ് വിശദീകരിച്ചു.

ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവചകനിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ ജൂണ്‍ 12ന് ജാവേദ് മുഹമ്മദിന്റെ വീട് യു.പി സര്‍ക്കാര്‍ പൊളിച്ചു നീക്കിയിരുന്നു. അറസ്റ്റ് ചെയ്തതിന് ശേഷം സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് ജാവേദ് മുഹമ്മദിനെ പ്രയാഗ്രാജിലെ നൈനി ജയിലില്‍ നിന്ന് ദിയോറിയ ജയിലിലേക്ക് മാറ്റിയത്. ജാവേദ് മുഹമ്മദിനെതിരെ എന്‍.എസ്.എ ചുമത്തിയതിനെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  16 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  16 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  16 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  16 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  16 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  16 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  16 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  16 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  16 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  16 days ago