HOME
DETAILS

അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു, ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

  
backup
June 07 2023 | 13:06 PM

students-of-amal-jyoti-college-called-off-their-strike-crime-branch-will-investigate-shraddhas-death

അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു, ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

 

കോട്ടയം: എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തെതുടര്‍ന്ന് അമല്‍ ജ്യോതി കോളേജില്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിക്കുന്നതായി വിദ്യാര്‍ഥികള്‍. ഇതോടെ കോളേജ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും തീരുമാനമായി.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു, സഹകരണ മന്ത്രി വി.എന്‍ വാസവന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

 

ശ്രദ്ധയുടെ മരണത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം പരിഗണിക്കുമെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിരോധത്തിലായതോടെ പ്രതിഷേധത്തിനെതിരേ സിറോ മലബാര്‍ സഭ കാഞ്ഞിപ്പള്ളി രൂപത രംഗത്തെത്തിയിരുന്നു. വദ്യാര്‍ഥികളുടെ സമരത്തെ ചില തത്പര കക്ഷികള്‍ ആസൂത്രണം ചെയ്തത് നടപ്പാക്കിയ ഹിഡന്‍ അജന്‍ഡയാണെന്ന ഗുരുതര ആരോപണമാണ് വികാരി ജനറല്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉയര്‍ത്തിയത്. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമം നടക്കുകയാണെന്നും അതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറയുന്നു. അതേ സമയം ആത്മഹത്യചെയ്ത വിദ്യാര്‍ഥി ശ്രദ്ധ സതീഷ് 16 പേപ്പറുകളില്‍ 12ലും പരാജയപ്പെട്ടിരുന്നെന്നും വികാരി ജനറല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർവകലാശാല നിയമഭേദഗതി; രണ്ടാം ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി

Kerala
  •  18 days ago
No Image

ഡല്‍ഹി കലാപത്തിനിടെ പൊലിസിന് നേരെ തോക്ക് ചൂണ്ടിയെന്ന് ആരോപിച്ച് അറസ്റ്റ്: 58 മാസത്തിനൊടുവില്‍ ജാമ്യത്തിലിറങ്ങി ഷാറൂഖ് പത്താന്‍

National
  •  18 days ago
No Image

മുംബൈയെ തകർത്ത് കൊച്ചിയിൽ കൊമ്പന്മാരുടെ തേരോട്ടം; അവസാന ഹോം മത്സരം ഇങ്ങെടുത്തു

Cricket
  •  18 days ago
No Image

ഉമ്മുൽഖുവൈനിൽ വൻ തീപിടിത്തം; ഫാക്ടറി കത്തി നശിച്ചു

uae
  •  18 days ago
No Image

ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിതാ ഹെഡ്കോൺസ്റ്റബിൾ മരിച്ചനിലയിൽ

National
  •  18 days ago
No Image

8 വയസുകാരിയുടെ ധൈര്യം; കവർച്ചക്കാരെ ഞെട്ടിച്ച് ശാന്തത, ഒടുവിൽ ഡ്രാമാറ്റിക് ട്വിസ്റ്റ്

National
  •  18 days ago
No Image

ജാമിയ സർവകലാശാല പ്രവേശന പരീക്ഷ; തിരുവനന്തപുരത്തെ കേന്ദ്രം ഒഴിവാക്കിയ തീരുമാനം വിവാദത്തിൽ

latest
  •  18 days ago
No Image

തെലങ്കാന ടണൽ ദുരന്തം: കഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ ഗന്ധമുള്ള ഇടങ്ങൾ കണ്ടെത്തി

National
  •  18 days ago
No Image

ഫുട്ബോൾ പരിശീലിക്കാൻ അദ്ദേഹം എപ്പോഴും എന്നോട് പറയും: ഡേവിഡ് ബെക്കാം

Football
  •  18 days ago
No Image

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

Kerala
  •  19 days ago