HOME
DETAILS

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

  
Sudev
July 13 2025 | 09:07 AM

 Ivan Rakitic talks about lionel messi

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽ ഇതിഹാസ താരം ലയണൽ മെസിക്കൊപ്പം കളിച്ചപ്പോഴുണ്ടായിരുന്ന അനുഭവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് മുൻ ബാഴ്സലോണ താരം ഇവാൻ റാക്കിറ്റിച്ച്. മറ്റുള്ളവരുടെ മേൽ തനിക്ക് ഉണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ച് മെസിക്ക്  പലപ്പോഴും അറിയില്ലായിരുന്നുവെന്നാണ് ഇവാൻ റാക്കിറ്റിച്ച് പറഞ്ഞത്. ക്ലബ്ബിനെ സ്നേഹിക്കുന്നതുകൊണ്ടു മാത്രമല്ല, മെസിയോടുള്ള ആരാധന കൊണ്ടും നിരവധി താരങ്ങൾ ബാഴ്‌സലോണയിൽ ചേരുന്നുണ്ടെന്നും റാക്കിറ്റിച്ച് അഭിപ്രായപ്പെട്ടു.

''തന്റെ സാന്നിധ്യം കൊണ്ട് ആളുകളെ ആകർഷിക്കാനുള്ള കഴിവ് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഞങ്ങളിൽ പലരും ബാഴ്‌സലോണയിൽ ഉള്ളത് തീർച്ചയായും ഈ ക്ലബ്ബിനെ സ്നേഹിക്കുന്നതുകൊണ്ടാണ്, മാത്രമല്ല നിങ്ങളോടൊപ്പം ഒരേ ടീമിൽ കളിയ്ക്കാൻ ഇഷ്ടപ്പെടുന്നത് കൊണ്ടുമാണ്'' ഇവാൻ റാക്കിറ്റിച്ച് ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഫുട്ബോളിൽ ലയണൽ മെസിക്കൊപ്പം ഏറ്റവും കൂടുതൽ തവണ ഒരുമിച്ച് കളിച്ച താരങ്ങളിൽ ഒരാളാണ് റാക്കിറ്റിച്ച്.  ബാഴ്‌സലോണയിൽ മെസിക്കൊപ്പം 277 മത്സരങ്ങളിലാണ് റാക്കിറ്റിച്ച് ഒരുമിച്ച് കളിച്ചത്. ഇതിൽ 27 ഗോളുകളാണ് ഇരുവരും ചേർന്ന് നേടിയത്. ഓരോ മത്സരങ്ങളിലും ശരാശരി 2.35 പോയിന്റുകൾ ആണ് ഇരുവരും സ്വന്തമാക്കിയത്. 

അതേസമയം മെസി ഇപ്പോഴും ഫുട്ബോളിൽ മിന്നും പ്രകടനങ്ങളാണ് തന്റെ ടീമിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. മെസി നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

Former Barcelona player Ivan Rakitic has shared his experience playing alongside legendary star Lionel Messi at Spanish giants Barcelona



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

Football
  •  5 hours ago
No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  5 hours ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  6 hours ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  6 hours ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  7 hours ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  7 hours ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  7 hours ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  7 hours ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  8 hours ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  8 hours ago