HOME
DETAILS

പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് പുറത്ത്, പി.എം ആര്‍ഷോക്കും വിദ്യക്കുമെതിരെ ആരോപണങ്ങള്‍ നിരവധി, പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദന

  
backup
June 09 2023 | 05:06 AM

there-are-many-allegations-against-pm-arshok-and-vidya

പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് പുറത്ത്, പി.എം ആര്‍ഷോക്കും വിദ്യക്കുമെതിരെ ആരോപണങ്ങള്‍ നിരവധി

 

കൊച്ചി: അധ്യാപകനെതിരായ പി.എം.ആര്‍ഷോയുടെ പരാതിയില്‍ കഴമ്പില്ലെന്ന് എക്‌സിമിനേഷന്‍ കമ്മിറ്റിറിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രിന്‍സിപ്പലിന് കൈമാറി. കെ.എസ്.യു പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനിയ്ക്ക് പുനര്‍ മൂല്യനിര്‍ണയത്തില്‍ കൂടുതല്‍മാര്‍ക്ക് കിട്ടാന്‍ അധ്യാപകനായ വിനോദ്കുമാര്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. പുനര്‍ മൂല്യനിര്‍ണയത്തില്‍ 12 മാര്‍ക്ക് കൂടുതല്‍ കിട്ടിയതില്‍ അസ്വാഭാവികത ഇല്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേ സമയം വ്യാജരേഖാ വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്കും മുന്‍ നേതാവ് വിദ്യക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അപ്പോഴും വ്യാജ രേഖ കേസില്‍ വിദ്യയെ കൈവിട്ട് ഗൂഡാലോചനവാദം ഉയര്‍ത്തുന്ന ആര്‍ഷൊക്കോപ്പമാണ് സി.പി.എം നിലകൊള്ളുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും മന്ത്രി എം.ബി രാജേഷും സ്വീകരിച്ച നിലപാടുകള്‍ അങ്ങനെയാണ്.

ഇതിനെതിരേ എ.ഐ.എസ്.എഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവം ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രി ആര്‍. ബിന്ദുവിനെ തള്ളുകയായിരുന്നു സിപി.ഐയുടെ വിദ്യാര്‍ഥി സംഘടന. എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നതാണ്. വിദ്യാര്‍ത്ഥി അധ്യാപക നിയമനങ്ങള്‍ അടക്കം സര്‍ക്കാര്‍ പരിശോധിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ആര്‍.എസ് രാഹുല്‍ രാജ് ആവശ്യപ്പെട്ടിരുന്നു.

നിരപരാധിയാണെന്നും എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്നും പാര്‍ട്ടിക്ക് ആര്‍ഷോ നല്‍കിയ വിശദീകരണം കണക്കിലെടുത്താണ് സര്‍ക്കാരും മന്ത്രിമാരും ഇദ്ദേഹത്തെ പിന്തുണക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago