ലക്ഷങ്ങള്‍ ശമ്പളം വാങ്ങി വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യാം; കാനഡയിലെ ഈ തൊഴിലവസരങ്ങള്‍ അറിയാതെ പോകരുത്
vacancies available under work from home system in canada
യൂറോപ്പിലേയും, നോര്‍ത്ത് അമേരിക്കയിലേയുമൊക്കെ തൊഴില്‍ സ്വപ്‌നം കണ്ട് നടക്കുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. തൊഴിലിന് ലഭിക്കുന്ന ആകര്‍ഷകമായ ശമ്പളവും, മികച്ച ജീവിതനിലവാരവുമൊക്കെയാണ് ഇത്തരം രാജ്യങ്ങളിലേക്ക് നമ്മുടെ യുവതയെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഓഫീസുകളില്‍ ഇരുന്നുളള ജോലികള്‍ കൂടാതെ, വര്‍ക്ക് ഫ്രം ആയും തൊഴില്‍ ചെയ്യുന്ന രീതി കാനഡ പോലെയുളള രാജ്യങ്ങളില്‍ വളരെക്കൂടുതലാണ്. കോവിഡ് മഹാമാരിയോടെ ലോകമെമ്പാടും ആരംഭിച്ച വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുന്ന പട്ടണങ്ങളില്‍ കനേഡിയന്‍ നഗരങ്ങളായ ടൊറന്റോക്കും, വാന്‍കൂവറിനുമൊക്കെ വലിയ സ്ഥാനമാണുളളത്.റോബര്‍ട്ട് ഹാഫിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ കാനഡയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ 85 ശതമാനം പേരും വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തന്നെ തൊഴില്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം വഴി തൊഴില്‍ ചെയ്യുന്നതിനായി നിരവധി കനേഡിയന്‍ കമ്പനികള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഈ തൊഴിലുകള്‍ക്ക് പലതിനും പ്രവര്‍ത്തി പരിചയത്തിന്റെ ആവശ്യമില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
മിസിസാഗ സെക്കന്‍ഡറി അക്കാദമിയില്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റിന്റെ പോസ്റ്റിലേക്ക് ഒഴിവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. കമ്മീഷന്‍ കൂടാതെ മാസം 80,000 ഡോളര്‍ വരെയാണ് പ്രസ്തുത ജോലിക്ക് ശമ്പളമായി ലഭിക്കുന്നത്.
മിസിസാഗ സെക്കന്‍ഡറി അക്കാദമിയുടെ സോഷ്യല്‍ മീഡിയാ ക്യാമ്പെയ്‌നുകള്‍, പരസ്യങ്ങള്‍ എന്നിവ സൃഷ്ടിക്കലാണ് ഇവിടെ ചെയ്യേണ്ട പ്രധാന ജോലി. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സഹായങ്ങളും നിര്‍ദേശങ്ങളും ചെയ്ത് നല്‍കേണ്ടതും ഈ ജോലിയില്‍ ഉള്‍പ്പെടും. അപേക്ഷിക്കാന്‍ ക്ലിക്ക് ചെയ്യുക.
ജസ്റ്റ് സെയില്‍സ് ജോബ് എന്ന കമ്പനി വര്‍ക്ക് ഫ്രം ഹോം സമ്പ്രദായത്തില്‍
ബിസിനസ് ഡെവലപ്പ്‌മെന്റ് റെപ്രസെന്റേറ്റീവുകളെ തേടുന്നുണ്ട്. 75000 മുതല്‍ 90000 ഡോളര്‍ വരെയാണ് പ്രസ്തുത ജോലിയുടെ വാര്‍ഷിക ശമ്പളം.കമ്പനിയുടെ ബിസിനസിന്റെ ഡെവലപ്പിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കി അവതരിപ്പിക്കലാണ് ഇവിടെ ചെയ്യേണ്ട പ്രധാന തൊഴില്‍. അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക.
ഗെയിബ് ഏജന്‍സി ഫിനാന്‍ഷ്യല്‍ റെപ്രസെന്റ്ററ്റിവ് ഒഴിവിലേക്ക് ആളെ തേടുന്നുണ്ട്. പ്രതിവര്‍ഷം 75000 ഡോളര്‍ ശമ്പളമാണ് തൊഴില്‍ ചെയ്യുന്നവരെ കാത്തിരിക്കുന്നത്. കമ്പനിയുടെ ഉത്പന്നങ്ങള്‍, വിവിധ പദ്ധതികള്‍, നിക്ഷേപങ്ങള്‍ എന്നിവയെക്കുറിച്ച് കസ്റ്റമേഴ്‌സിന് നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് ചെയ്യേണ്ട പ്രധാന തൊഴില്‍. അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക
എക്‌സ്പീരിയര്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് 100,000 ഡോളര്‍ വരെ വാര്‍ഷിക ശമ്പളത്തോടെയാണ് ഫിനാന്‍ഷ്യല്‍ അസോസിയേറ്റ് ഒഴിവിലേക്ക് ആളുകളെ തേടുന്നത്. അതായത് വര്‍ഷം 82 ലക്ഷം ശമ്പളമായി ലഭിക്കും. നിക്ഷേപ പ്രൊഫഷണലുകള്‍ക്ക് സാമ്പത്തിക ആസൂത്രണ സഹായവും പിന്തുണയും നല്‍കുക എന്നതായിരിക്കും തൊഴില്‍ ലഭിക്കുന്നയാള്‍ നിര്‍വഹിക്കേണ്ട പ്രധാന ചുമതല. സാമ്പത്തിക പദ്ധതികള്‍ തയ്യാറാക്കലും അവയുടെ കൃത്യത ഉറപ്പാക്കലും തൊഴിലില്‍ ഉള്‍പ്പെടുന്നു. ഫിനാന്‍ഷ്യല്‍ അസോസിയേറ്റ് എന്ന നിലയില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉളളവര്‍ക്ക് മുന്‍ തൂക്കം ലഭിക്കും. അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക.
Content Highlights:-vacancies available under work from home system in canada
ലക്ഷങ്ങള്‍ ശമ്പളം വാങ്ങി വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യാം; കാനഡയിലെ ഈ തൊഴിലവസരങ്ങള്‍ അറിയാതെ പോകരുത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."