റോഡ് സുരക്ഷ ശക്തമാക്കണം; യു.എ.ഇയില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ വരുന്നു
റാസല്‍ഖൈമ: റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും, റോഡപകടങ്ങള്‍ നടന്നാല്‍ ഉടനടി പൊലിസിനെ അറിയിക്കുന്നതിനും വേണ്ടി, റാസല്‍ഖൈമയിലെ റോഡുകളില്‍ 20 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും. പൊലിസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗേറ്റില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സംവിധാനവുമുണ്ട്.
എമിറേറ്റ്‌സ് സുപ്രധാനമായ ഭാഗങ്ങളിലാവും സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുകയെന്നും അപകടം നടന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തി രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രസ്തുത സ്മാര്‍ട്ട് ഗേറ്റുകള്‍ പൊലിസിനെയും ആരോഗ്യ മേഖലയിലുളളവരേയും സഹായിക്കുമെന്നും റാസല്‍ഖൈമയിലെ പൊലിസ് കമാന്‍ഡര്‍ ഇന്‍ ചീഫായ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി അഭിപ്രായപ്പെട്ടു.
സുരക്ഷിത നഗരം എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി എമിറേറ്റിലെ 10,000 സ്മാര്‍ട്ട് ക്യാമറകളുടെ ശൃംഖലയുമായിട്ടാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ കണക്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അത്യാഹിതങ്ങള്‍, അപകടങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാമുളള മുന്നറിയിപ്പുകള്‍ ഡ്രൈവര്‍മാര്‍ക്ക് സ്മാര്‍ട്ട് ഗേറ്റിലേ ഡിസ്‌പ്ലേകള്‍ വഴി ലഭിക്കുന്നുണ്ട്. ഇതും അപകടങ്ങള്‍ കുറക്കുന്നതിന് സഹായകരമാണ്. പദ്ധതി നിലവില്‍ വരുന്നതോടെ മേഖലയിലെ അപകടനിരക്ക്,മരണങ്ങള്‍ എന്നിവ വലിയ തോതില്‍ കുറയുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights:smart gates installed on ras al khaimah roads
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."