എയർ ഇന്ത്യ എക്സ്പ്രസിൽ ഇനി സൗജന്യ സ്നാക്സ് ബോക്സ് ഇല്ല; പണം നൽകിയാൽ പുതിയ ഭക്ഷണ മെനു ആസ്വദിക്കാം
എയർ ഇന്ത്യ എക്സ്പ്രസിൽ ഇനി സൗജന്യ സ്നാക്സ് ബോക്സ് ഇല്ല; പണം നൽകിയാൽ പുതിയ ഭക്ഷണ മെനു ആസ്വദിക്കാം
ന്യൂഡൽഹി: പ്രവാസികൾ ഏറെ ആശ്രയിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകിയിരുന്ന സൗജന്യ ലഘുഭക്ഷണ കിറ്റ് നിർത്തിലാക്കി. കഴിഞ്ഞ 18 വർഷമായി നൽകി വന്നിരുന്ന സൗജന്യമാണ് നിർത്തലാക്കിയത്. ഇനി മുതൽ എല്ലാത്തരം ഭക്ഷണങ്ങൾക്കും പണം നൽകണം. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് നടപടി.
വിമാനക്കമ്പനി സ്വകാര്യവത്ക്കരിച്ചതിന് ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാണ് എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയത്. അന്ന് മുതൽ ലഘുഭക്ഷണ കിറ്റും നൽകിവന്നിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കിയത്. ഇതോടെ ഉയർന്ന ടിക്കറ്റ് നിരക്കിനൊപ്പം ലഘുഭക്ഷണം പോലും പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലായി സാധാരണക്കാരായ പ്രവാസികൾ.
അതേസമയം, ഇൻ ഫ്ലൈറ്റ് ഡൈനിങ്ങ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അവാര്‍ഡ് ജേതാവായ ഇന്‍ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ഗൗര്‍മെയറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ അതിഥികള്‍ക്ക് ഗോര്‍മെയിറിന്റെ ചൂടേറിയ ഭക്ഷണങ്ങള്‍ ഇന്ന് മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാം.
ഭക്ഷണത്തിൽ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മറ്റു രാജ്യങ്ങളിലെ മികച്ച ഫ്‌ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."