ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുത്തന്‍ റെക്കോഡ് സൃഷ്ടിച്ച് ഹോണ്ട; എതിരാളികള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത നേട്ടം
രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാണ രംഗത്ത് മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ജനപ്രിയ വാഹനനിര്‍മാതാക്കളായ ഹോണ്ട. മൂന്ന് കോടി ആക്ടിവ സ്‌കൂട്ടറുകളാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇന്ന് വരെ വിറ്റഴിച്ചിട്ടുളളത്. വെറും 22 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കുന്ന ഏക വാഹന നിര്‍മാതാവായി ഹോണ്ട മാറിയത്.2001ല്‍ ആദ്യമായി അവതരിപ്പിച്ച ആക്ടിവ, ദൈനംദിന യാത്രാ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ്. 2003-04ല്‍, അവതരിപ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍, അത് അതിന്റെ വിഭാഗത്തിലെ ഏറ്റവും മികച്ച ഉല്‍പ്പന്നമായി മാറി.
'ഹോണ്ട ആക്ടിവയുടെ അവിശ്വസനീയമായ യാത്രയില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. വെറും 22 വര്‍ഷത്തിനുള്ളില്‍ മൂന്ന്‌കോടി ഉപഭോക്തൃ നാഴികക്കല്ല് കൈവരിക്കാനായത് ഞങ്ങളുടെ ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിക്കുന്ന അചഞ്ചലമായ പിന്തുണയുടെയും വിശ്വാസത്തിന്റെയും സാക്ഷ്യമാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അസാധാരണമായ മൂല്യം എത്തിക്കാന്‍ എച്ച്എംഎസ്‌ഐ പ്രതിജ്ഞാബദ്ധമാണ്,' ഹോണ്ടയുടെ പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുറ്റ്‌സുമു ഒട്ടാനി പറഞ്ഞു.എയര്‍ കൂള്‍ഡ് 109 സി.സി സിംഗിംള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ടയുടെ ജനപ്രിയ വാഹനമായ ആക്ടിവക്ക് കരുത്ത് പകരുന്നത്. 7.73 ബിഎച്ച്പി കരുത്തും 8.90 എന്‍എം ടോര്‍ക്കും ഈഎഞ്ചിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
Content Highlights:honda activa cross over three crore sales
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."