റിയാദ് വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി
റിയാദ് വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി
റിയാദ്: സഊദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി. മണിക്കൂറിന് അഞ്ചര റിയാൽ ആയിരുന്നത് 10 റിയാലായാണ് ഉയർത്തിയത്. പാർക്കിംഗ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ടെർമിനലിലെയും ആഭ്യന്തര സർവീസ് നടത്തുന്ന അഞ്ചാം നമ്പർ ടെർമിനലിലെയും ഫീസാണ് വർധിപ്പിച്ചത്.
കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിംഗ് ഫീസിൽ മാറ്റമുണ്ട്. മണിക്കൂറിന് 10 റിയാലും ഒരു ദിവസത്തേക്ക് പരമാവധി 130 റിയാലുമാണ് പുതിയ നിരക്ക്. അതായത് മണിക്കൂർ നിരക്കിൽ ചാർജ്ജ് കൂടിയിട്ടുണ്ടെങ്കിലും ഒരു ദിവസത്തെ കണക്കിൽ വരുമ്പോൾ ചാർജ്ജ് കുറവാണ്. എന്നാൽ അധികപേരും ഏതാനും മണിക്കൂറുകൾ മാത്രം ചെലവഴിക്കുന്നതിനാൽ ചാർജ്ജ് വർധന യാത്രക്കാരെ ബാധിക്കും.
അതേസമയം, അന്താരാഷ്ട്ര ടെർമിനലിലെ പാർക്കിംഗിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ദിവസങ്ങൾക്ക് പ്രതിദിനം 40 റിയാൽ തോതിൽ നൽകിയാൽ മതി. ദീർഘകാല പാർക്കിംഗിനും മണിക്കൂറിന് 10 റിയാലാണ് നിരക്കെങ്കിലും പ്രതിദിനം പരമാവധി 80 റിയാൽ വരെയാണ് ചാർജ്ജ് ഈടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."