പുതുവത്സരത്തിന് മൂന്നാഴ്ചകൂടി; യുഎഇക്കാർക്ക് വീണ്ടും പൊതുഅവധി വരുന്നു
പുതുവത്സരത്തിന് മൂന്നാഴ്ചകൂടി; യുഎഇക്കാർക്ക് വീണ്ടും പൊതുഅവധി വരുന്നു
ദുബായ്: ബലി പെരുന്നാൾ അവധിക്ക് പിന്നാലെ യുഎഇയിലെ താമസക്കാർക്കും പൗരന്മാർക്കും മൂന്നാഴ്‌ചയ്‌ക്കുള്ളിൽ മറ്റൊരു പൊതു അവധി കൂടി ലഭിക്കും. ഹിജ്‌റ പുതുവത്സരം അഥവാ ഇസ്‌ലാമിക് ന്യൂ ഇയർ ദിനത്തിലാണ് ഒരു പൊതു അവധികൂടി ലഭിക്കുക. പുതിയ വർഷം, ഹിജ്റ 1445, ജൂലൈ 19 ബുധനാഴ്ച ആരംഭിക്കുമെന്നാണ് ജ്യോതിശാസ്ത്ര പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക പുതുവർഷത്തിന് ചരിത്രപരവും മതപരവുമായ പ്രാധാന്യമുണ്ട്. മക്കയിൽ നിന്ന് മദീനയിലേക്ക് പ്രവാചകൻ മുഹമ്മദ് നബി (സ) യുടെയും അനുയായികളുടെയും കുടിയേറ്റം അല്ലെങ്കിൽ ഹിജ്റയെ അനുസ്മരിക്കുന്നതാണ് ഹിജ്‌റ വർഷം.
പുതിയ വർഷം ഹിജ്റ 1445 പ്രകാരം, വിശുദ്ധമാസം റമദാൻ 2024 മാർച്ച് 11 തിങ്കളാഴ്ച ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. റമദാനിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്തർ 2024 ഏപ്രിൽ 10 ബുധനാഴ്ച ആയിരിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ഈദ് അൽ അദ 2024 ജൂൺ 17 തിങ്കളാഴ്ച ആയിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.
ഇസ്‌ലാമിക കലണ്ടർ
ചാന്ദ്ര ചക്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്‌ലാമിക കലണ്ടർ. മുഹറം ആണ് ഇതിലെ ആദ്യ മാസം. അതിനാൽ മുഹറം ഒന്ന് ഇസ്‌ലാമിക പുതുവർഷമായി കണക്കാക്കുന്നു. പ്രവാചകൻ ഹിജ്‌റ പോയതുമായി ബന്ധപ്പെട്ടതിനാൽ ഹിജ്റ എന്ന പേരിലാണ് ഇസ്‌ലാമിക കലണ്ടർ അറിയപ്പെടുന്നത്. ഓരോ വർഷവും ഗ്രിഗോറിയൻ കലണ്ടറിന്റെ വ്യത്യസ്ത ദിവസങ്ങളിൽ ഇസ്‌ലാമിക പുതുവത്സരം ആഘോഷിക്കപ്പെടുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിക കലണ്ടർ ഉള്ളത് എന്നതിനാൽ ഗ്രിഗോറിയൻ കലണ്ടറും ഇസ്‌ലാമിക കലണ്ടറും തമ്മിൽ ദിവസങ്ങൾ വ്യത്യാസമുണ്ടാകും. കാരണം ചാന്ദ്ര വർഷം സൗരവർഷത്തേക്കാൾ 11 ദിവസം കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."