നിലമ്പൂര്‍ നഗരസഭ ഇനി മാലിന്യമുക്തം
നിലമ്പൂര്‍: നഗരസഭയെ മാലിന്യ മുക്തമാക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കുന്നു. അയല്‍സഭ യോഗങ്ങള്‍ ചേര്‍ന്നതിനു ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘം നഗരസഭയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ചു വിവരശേഖരണം നടത്തും. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, എന്‍.സി.സി, സ്‌കൗട്ട്, വ്യാപാരികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ക്ലബുകള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവരുടെ ടീം എല്ലാ വീടുകളിലും മാലിന്യമുക്ത നഗരസഭ സന്ദേശപ്രചാരണവും നടത്തും.
വീടുകളില്‍നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ കോഴിക്കോട് വെങ്ങേരി നിറവ് സംഘം കൊണ്ടുപോകുന്നതിനു ധാരണയായിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കായി നഗരസഭയില്‍ 35 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഈ മാസംതന്നെ പ്രത്യേക കൗണ്‍സില്‍ യോഗം ചേരാനും നിലമ്പൂരിലെ വ്യാപാരികളും വിവിധ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും സഹകരണം ഉറപ്പാക്കുന്നതിനുവേണ്ടി വിപുലമായ യോഗം ചേരാനും തുടര്‍ന്ന് 33 ഡിവിഷനുകളിലും വാര്‍ഡ് സഭായോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും നഗരസഭാ ഭരണ സമിതി തീരുമാനിച്ചു.
സീറോ വേസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ മാലിന്യബോധവല്‍ക്കരണ പരിപാടി ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.വി ഹംസ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി മോള്‍, ചെയര്‍മാന്‍മാരായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, ശ്രീജ ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ എന്‍. വേലുക്കുട്ടി, മുസ്തഫ കളത്തുംപടിക്കല്‍, മുജീബ് ദേവശ്ശേരി, എച്ച്.ഐമാരായ പി.പി മുഹമ്മദ് അഷ്‌റഫ്, ശബരീശന്‍, സെക്രട്ടറി കെ. പ്രമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."