HOME
DETAILS
MAL
ട്വിറ്ററിന്റെ ഹോം പേജില്‍ ട്രെന്റിങ് ടോപിക്‌സ് കാണാം, ത്രെഡ്‌സിലോ??… അറിയാം ത്രെഡ്‌സും ട്വിറ്ററും തമ്മിലുള്ള വ്യത്യാസം
backup
July 08 2023 | 10:07 AM
അറിയാം ത്രെഡ്‌സും ട്വിറ്ററും തമ്മിലുള്ള വ്യത്യാസം
ത്രെഡ്‌സും ട്വിറ്ററും ഒരുപോലെയാണെന്നാണ് കരുതല്ലേ.. രാവും പകലും പോലെയുള്ള വ്യത്യാസമുണ്ട് ഇവരണ്ടും തമ്മില്‍. നിലവില്‍ ട്വിറ്ററിന്റെ ഏറ്റവും വലിയ എതിരാളിയാണ് ത്രെഡ്‌സ് എന്ന മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് യൂസര്‍ ബേസ് ഉണ്ടാക്കിയാണ് ത്രെഡ്‌സ് മുന്നേറുന്നത്.
ഇന്‍സ്റ്റഗ്രാമിന് സമാനമായ ഇന്റര്‍ഫേസോട് കൂടി ഇറങ്ങിയ ത്രെഡ്‌സ് ട്വിറ്ററിന്റെ കോപ്പിയടിയാണ് എന്ന് ട്വിറ്റര്‍ ഉടമ എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് തമ്മില്‍ ചില പ്രകടമായ വ്യത്യാസങ്ങളും ഉണ്ട്. ട്വിറ്ററും ത്രെഡ്‌സും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
- ഒറ്റ പോസ്റ്റില്‍ 500 ക്യാരക്ടര്‍ ആണ് പരമാവധി ഉള്‍ക്കൊള്ളിക്കാനാകുക എന്ന് മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ട്വിറ്ററില്‍ നിലവില്‍ 280 ക്യാരക്ടേഴ്‌സ് ആണ് പരമാവധി സംഖ്യ. ഇന്‍സ്റ്റഗ്രാമില്‍ വെരിഫൈഡ് ബ്ലൂ ബാഡ്ജ് ഉള്ളവര്‍ക്ക് ത്രെഡ്‌സിലും അതു പോലെ നിലനിര്‍ത്താം. അതേ സമയം ട്വിറ്ററില്‍ ബ്ലൂ ബാഡ്ജിനായി 8 ഡോളര്‍ നല്‍കണം. അതായത് ഇന്ത്യന്‍ രൂപയില്‍ 661 രൂപയോളം. ഈ പണം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനും ക്യാരക്ടര്‍ ലിമിറ്റ് 25,000 വരെ ആക്കാനും കൂടി ഉപകരിക്കും. എന്നാല്‍ മെറ്റ നിലവില്‍ ഇത്തരത്തില്‍ ഒരു ഓപ്ഷന്‍ അവതരിപ്പിച്ചിട്ടില്ലെന്നു വേണം പറയാന്‍.
- ത്രെഡ്‌സ് ഉപയോഗിക്കാന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വേണം. ത്രെഡ്‌സില്‍ ഒരു പ്രൊഫൈല്‍ സെറ്റ് അപ്പ് ചെയ്യുന്ന സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ബയോ, പ്രൊഫൈല്‍ പിക്ചര്‍ എന്നിവ ഇംപോര്‍ട്ട് ചെയ്യാനാകും. ഇത് ഒരു പ്രൊഫൈല്‍ ഏറെ നേരം ഇരുന്ന് ക്രിയേറ്റ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാല്‍ ത്രെഡ്‌സിന്റെ യൂസര്‍ ബേസ് വീണ്ടും ഉയരാന്‍ കാരണമാകും.
- 5 മിനിട്ട് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ത്രെഡ്‌സില്‍ പോസ്റ്റ് ചെയ്യാനാകും. വെരിഫൈഡ് ആയതും അല്ലാത്തതുമായ പ്രൊഫൈലിന് ഇങ്ങനെ തന്നെയാണ്. എന്നാല്‍ ട്വിറ്ററില്‍ ബ്ലൂ ബാഡ്ജ് ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് 20 സെക്കന്റ് വീഡിയോകളാണ് പരമാവധി പോസ്റ്റ് ചെയ്യാനാവുക.
- ട്വിറ്ററിന്റെ ഹോം പേജില്‍ ട്രെന്റിങ് ടോപിക്‌സ് പോലുള്ള ഫീച്ചറുകളാണ് മെയിന്‍ ആയി നല്‍കിയിരിക്കുന്നത്. അതേ സമയെ ത്രെഡ്‌സിലെ പോസ്റ്റുകള്‍ സ്‌ക്രോള്‍ ചെയ്തു നോക്കിയാല്‍ മാത്രമേ ട്രെന്റിങ് അറിയാനാകൂ.
- നിലവില്‍ ത്രെഡ്‌സില്‍ നമുക്കിഷ്ടപ്പെട്ടതോ ഭാവിയിലേക്കാവശ്യമുള്ളതോ ആയ പോസ്റ്റുകള്‍ സേവ് ചെയ്യാനോ ഡ്രാഫ്റ്റ് ചെയ്യാനോ ഓപ്ഷന്‍ ഇല്ല. എന്നാല്‍ ട്വിറ്ററില്‍ നേരത്തെ ഈ ഫീച്ചറുണ്ട്.
- ത്രെഡ്‌സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാമിലേതിനു സമാനമായ റൂള്‍ തന്നെ ആണ് നല്‍കിയിരിക്കുന്നത്. നമുക്ക് താല്‍പര്യമില്ലാത്ത അക്കൗണ്ടുകളെ അണ്‍ഫോളോ, മ്യൂട്ട്, അല്ലെങ്കില്‍ ബ്ലോക്കിംഗ് എന്നീ മാര്‍ഗങ്ങള്‍ സ്വീകിരിക്കാവുന്നതാണ്.
- പരസ്യങ്ങളൊന്നും നല്‍കാതെയാണ് ത്രെ!ഡ്‌സ് ലോഞ്ച് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ ഫീഡില്‍ പരസ്യങ്ങള്‍ നല്‍കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."