അസിസ്റ്റന്റ് സെയില്‍സ്മാന്‍: പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
മലപ്പുറം: കേരളലാ സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേയ്ക്ക് പി.എസ്.സി 27നു കോഴിക്കോട് നടത്തുന്ന പരീക്ഷാ കേന്ദ്രത്തില്‍ മാറ്റംവരുത്തിയതായി ജില്ലാ ഓഫിസര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 1.30മുതല്‍ 3.15 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയ്ക്ക് ഗവ. ഗേള്‍സ് എച്ച്.എസ്.എസ് കൊയിലാണ്ടി സെന്റര്‍ ഒന്നില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ച ഡി 131401 മുതല്‍ ഡി 131700 വരെ രജിസ്റ്റര്‍ നമ്പറുള്ളവര്‍ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കൊയിലാണ്ടിയിലും ഗവ. ഗേള്‍സ് എച്ച്.എസ്.എസ് കൊയിലാണ്ടി സെന്റര്‍ രണ്ടില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ച ഡി 131701 മുതല്‍ ഡി 131900 വരെ രജിസ്റ്റര്‍ നമ്പറുള്ളവര്‍ ഗവ. മാപ്പിള വി.എച്ച്.എസ്.എസ് കൊയിലാണ്ടി സെന്റര്‍ രണ്ടിലേയ്ക്കും പരീക്ഷാ കേന്ദ്രം മാറ്റി.
എന്നാല്‍, ഡി 100001 മുതല്‍ ഡി 100300 വരെയും ഡി 100301 മുതല്‍ ഡി 100500 വരെയും രജിസ്റ്റര്‍ നമ്പറുള്ളവരുടെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."