ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം, കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ 2016-17 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ ആറു വരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും.
ബാങ്കില്‍നിന്നു ലഭിക്കുന്ന ചലാന്‍ നമ്പറും അപേക്ഷാ നമ്പറുമുപയോഗിച്ച് സെപ്റ്റംബര്‍ ഏഴു വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷകള്‍ സെപ്റ്റംബര്‍ എട്ടിന് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍നിന്നു സംസ്ഥാന ബോര്‍ഡുകള്‍ നടത്തിവരുന്ന എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.
അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസാണ്.
സര്‍വിസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാര്‍ഥികള്‍ക്ക് 48 വയസാണ് പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്‌ലൈന്‍ നമ്പര്‍ 0471 2560361, 2560362,2560363,2560364,2560365.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."