കാനകളുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ടെന്ന് ആരോപണം
എരുമപ്പെട്ടി: തയ്യൂര്‍ റോഡിന്റെ പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി ആരംഭിച്ച കാനകളുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ടെന്ന് ആരോപണം. എരുമപ്പെട്ടി വേലൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എരുമപ്പെട്ടി തയ്യൂര്‍ റോഡിന്റെ പുനര്‍ നിര്‍മാണം സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് നാല് കോടി രൂപ ഉപയോഗിച്ചാണ് നടത്തുന്നത്. നാല് കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ കാനകളുടെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനമാണ് ആരംഭിച്ചിട്ടുള്ളത്. കാനയില്ലാത്ത സ്ഥലങ്ങളില്‍ കാന കീറിയും നിലവിലെ കാനകളുടെ ആഴവും വീതിയും വര്‍ദ്ധിപ്പിച്ചും വേണം കോണ്‍ക്രീറ്റ് ചെയ്യാന്‍. എന്നാല്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുക്കുന്ന എരുമപ്പെട്ടി ജുമാ മസ്ജിദ് റോഡിലെ നിലവിലെ കാന വേണ്ട അളവില്‍ ആഴവും വീതിയും വര്‍ദ്ധിപ്പിക്കാതെയാണ് കോണ്‍ക്രീറ്റ് പ്രവര്‍ത്തനം നടത്തിവരുന്നത്. കാനകള്‍ക്ക് മുകളില്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകള്‍ എടുത്ത് മാറ്റി കോണ്‍ക്രീറ്റ് ചെയ്യണമെന്നിരിക്കെ പല സ്ഥലങ്ങളില്‍ സ്ലാബുകള്‍ നിലനിര്‍ത്തിയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തി വരുന്നത്. സ്വകാര്യ വ്യക്തികളുടെ സ്വാധീനത്തെ തുടര്‍ന്നാണ് കരാറുകാരന്‍ സ്ലാബുകള്‍ എടുത്ത് മാറ്റാന്‍ തയ്യാറാകാത്തതെന്ന് ആക്ഷേപം ഉയര്‍ന്നിരിട്ടുണ്ട്. ചില സ്ഥാപനങ്ങളുടെ മുന്‍വശത്ത് നടത്തേണ്ട കാന നിര്‍മാണം ഒഴിവാക്കിയതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര സിമന്റും മെറ്റലും ഉപയോഗിക്കുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."