HOME
DETAILS

പെട്രോള്‍ വിലയില്‍ മനംമടുത്ത് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങേണ്ട; നിങ്ങളുടെ സ്‌കൂട്ടറിന് ഇലക്ട്രിക്കാക്കി മാറ്റാം; വഴിയിതാ

  
backup
July 19 2023 | 14:07 PM

converting-scooter-into-ev-details-new

ദിനംപ്രതി വര്‍ദ്ധിക്കുന്ന പെട്രോള്‍ വിലവര്‍ദ്ധനവ് കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നവരാണോ നിങ്ങള്‍? പണം ലാഭിക്കാനായി ഒരു ഇ.വി സ്വന്തമാക്കണമെന്ന് താത്പര്യമുണ്ടോ? എന്നാല്‍ നിങ്ങളുടെ പെട്രോള്‍ സ്‌കൂട്ടര്‍ ഇലക്ട്രോണിക്കിലേക്ക് രൂപമാറ്റം നടത്താന്‍ സാധിക്കുന്നതാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്റ്റാരിയ മൊബിലിറ്റിയാണ് ഇത്തരത്തില്‍ പെട്രോള്‍ സ്‌കൂട്ടറുകളെ ഇ.വിയിലേക്ക് മാറ്റുന്നത്.2018ല്‍ ആരംഭിച്ച ഈ കമ്പനി നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് പ്രൊപ്പല്‍ഷന്‍ റിട്രോഫിറ്റ് കിറ്റാണ് വാഹന ഗതാഗത മേഖലയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറെടുക്കുന്നത്.

നിലവില്‍ പല വമ്പന്‍ നിക്ഷേപകരില്‍ നിന്നുമായി 16 കോടിയിലേറെ നിക്ഷേപം സ്വരൂപിച്ചിട്ടുളള കമ്പനി ഒട്ടുമിക്ക സ്‌കൂട്ടറുകളേയും ഇലക്ട്രിക്ക് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. കൂടാതെ റൈഡ് ഹിസ്റ്ററി, മൈലേജ്, പവര്‍ ഉപഭോഗം എന്നിവയുള്‍പ്പെടെ തങ്ങളുടെ സ്‌കൂട്ടറുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ റൈഡര്‍മാരെ അനുവദിക്കുന്ന ഒരു മൊബൈല്‍ ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. കമ്പനിഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ കിറ്റ് ഏത് ഗിയര്‍ലെസ് സ്‌കൂട്ടറിലും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും പഴയ ബജാജ് ചേതക്, ഹോണ്ട കൈനറ്റിക് എന്നിവക്ക് അനുയോജ്യമാകില്ല.

ഇത്തരത്തില്‍ ഇലക്ട്രിക്ക് രൂപത്തിലേക്ക് മാറ്റം സംഭവിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് വെറും 3.6 സെക്കന്‍ഡിനുള്ളില്‍ 040 kmph വേഗത കൈവരിക്കാന്‍ സാധിക്കും. ഫ്‌ലാറ്റ് റോഡുകളില്‍ ഒരു റൈഡര്‍ മാത്രമുള്ളപ്പോള്‍ ബാറ്ററി വോള്‍ട്ടേജ് ഏകദേശം 51 വോള്‍ട്ട് നിലനില്‍ക്കുകയാണെങ്കില്‍ അനായാസം മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. ഇക്കോ മോഡില്‍ ഒരാള്‍ മാത്രം 40 കി.മീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുകയാണെങ്കില്‍ 80 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. 90,000 രൂപയോളമാണ് ഇതിന് ചിലവ് വരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓഫര്‍ ലഭ്യമായതിനാല്‍ 50,000 രൂപ മാത്രം ചെലവഴിച്ച് നിങ്ങളുടെ സ്‌കൂട്ടറിനെ ഇ.വിയാക്കി മാറ്റിയെടുക്കാം.

Content Highlights:converting scooter into ev details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുടികൊഴിച്ചിലിനുള്ള ചില മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് അറിയാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago