ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് ആവശ്യം
തൃശൂര്‍: പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കാന്‍ തയ്യാറാകണമെന്ന് എന്‍.ജി.ഒ അസോസിയേഷന് ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി സര്‍ക്കാരിനോടാവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങള്‍ റദ്ദ് ചെയ്യുക, സര്‍വീസിലുള്ള എല്ലാ അധ്യാപകര്‍ക്കും ശമ്പളം നല്‍കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണവും ചുവപ്പുവല്‍ക്കരണവും ഉപേക്ഷിക്കുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ രണ്ടിന് നടത്തുന്ന പണിമുടക്കം സമ്പൂര്ണ്ണമാക്കണമെന്ന് ജീവനക്കാരോടും അധ്യാപകരോടും അദ്ദേഹം അഭ്യര്‍ഥിച്ചു.
സെറ്റോ ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്മാന് കെ.പി ജോസ് അധ്യക്ഷനായി.
ജില്ലാ കണ്‍വീനര്‍ എ.എം ജെയ്സന് മാസ്റ്റര്‍, ജില്ലാ ട്രഷറര്‍ സി.ഐ സുരേന്ദ്രന്, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി കെ.ജെ കുര്യാക്കോസ്, കലാമണ്ഡലം യൂനിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി.ജയചന്ദ്രന്, എച്ച്.എസ്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ഡോ.എന്‍.എസ് മഹേഷ്ബാബു, കേരള സ്റ്റേറ്റ് ആഡിറ്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി.പി ഷോബി, ഐ.മുഹമ്മദ്, പി.പി യേശുദാസ്, കെ.വി സനല്‍കുമാര്‍, സി.ജെ വില്സന്, കെ.ബി ശ്രീധരന്, സന്തോഷ് തോമസ്, എം.മൂര്‍ഷിദ്, എസ്.രാമദാസ്, വി.എം ഷൈന്‍ സംാസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."