HOME
DETAILS

അധ്യാപക ജോലി വേണ്ടെന്നുവച്ച് സമ്മിശ്ര കാര്‍ഷിക വൃത്തിയില്‍ വിജയംകൊയ്ത് രാമുട്ടി മാഷ്

  
backup
August 23 2016 | 19:08 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5


തൃപ്രയാര്‍: അധ്യാപകജോലി വേണ്ടെന്ന് വെച്ച് സമ്മിശ്ര കാര്‍ഷിക വൃത്തിയില്‍ വിജയംകൊയ്യുകയാണ് പി.ബി രാംദാസെന്ന  അന്തിക്കാട്ടുകാരന്‍. അന്തിക്കാട്, പാന്തോട്, അച്ഛനപ്പൂപ്പന്മാര്‍ കൊയ്തു മെതിച്ച കോള്‍ പാടത്തിനോട് അഭിമുഖമായി നില്‍ക്കുന്ന രണ്ടര ഏക്കര്‍ തെങ്ങിന്‍ വളപ്പിലെ പുത്തന്‍പുര എന്ന പുരാതന കര്‍ഷക തറവാട്ടില്‍ ആണ് രാംദാസ് എന്ന രാമുട്ടി മാഷ് നടീല്‍ പാട്ടും, കൊയ്ത്തുപാട്ടും കന്നുപൂട്ടും, കൊയ്ത്തും മെതിയും, പൊലിയയുമെല്ലാം കണ്ടു വളര്‍ന്നത്. നെടുങ്ങാടി ബാങ്ക് മാനേജരായി വിരമിച്ച പിതാവ് ബാലന്റെ മേല്‍നോട്ടത്തിലായിരുന്നു നൂറു പറ കോള്‍ നിലവും അതിനുസരിച്ചുള്ള പറമ്പും. അസുഖ ബാധിതനായ പിതാവിന് കൂട്ടായി സ്റ്റാറ്റിസ്റ്റിക്‌സില്‍ ക്വാണ്ടിറേററ്റീവ് ടെക്‌നിക്ക്‌സ് പഠിപ്പിച്ചിരുന്ന രാംദാസ് കൃഷിപ്പണിയില്‍ നൂതനമായ ആഗ്രോ ടെക്‌നിക്‌സ് പ്രയോഗിക്കുകയായിരുന്നു.
കാലഗണനവും ഞാറ്റുവേലയും പരമ്പരാഗതമായി ലഭിച്ച രാംദാസ്ത് ഏക്കറില്‍ നിന്ന് മുന്നൂറ് ഏക്കറിലേക്ക് നെല്‍ക്കൃഷി കൃഷി വ്യാപിപ്പിച്ചു. ജില്ലക്കകത്തും പുറത്തും പാട്ടത്തിനെടുത്തം നെല്‍ക്കൃഷി ചെയ്തു. ജൈവകൃഷി രീതിയും രാസവളരീതിയും ഒരേ സമയം അനുവര്‍ത്തിക്കേണ്ടതായി വന്ന രാംദാസിന് പിന്നിലേക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അനുഭവത്തിന്റേയും വായനയുടേയും വെളിച്ചത്തില്‍ സുഭാഷ് പലേക്കറിന് കൃഷിപാഠം മനനം ചെയ്തു. ഗിര്‍ ഇനത്തില്‍ പെട്ട നാടന്‍ പശുക്കളെ മൂന്നെണ്ണത്തെ സ്ഥിരമായി പരിപാലിച്ച് ജീവാമൃതമെന്ന വളമുണ്ടാക്കി. ഇപ്പോഴും സ്വന്തമായി നെല്ല് കുത്തി അരിയക്കി ഭക്ഷിക്കുന്ന രാംദാസിന്റെ വീട്ടിലെ നെല്‍ത്തവിടും അല്‍പം ചോളപ്പൊടിയും പറമ്പിലെ പുല്ലുമാണ് പശുക്കളുടെ ഭക്ഷണം. അവ നല്‍കുന്ന ചാണകവും മൂത്രവും പയറുപൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മൂന്നു ദിവസം പഴക്കമുള്ള മിശ്രിതമാണ് കോള്‍ കൃഷിക്കും തെങ്ങ്, കവുങ്ങ്, മഞ്ഞള്‍, ഇഞ്ചി, കറിവേപ്പ്, ചേമ്പ്, പയര്‍, വഴുതന തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൃഷിയ്ക്ക് വളമായി ഉപയോഗിക്കുന്നത്.
 കന്നുകള്‍ക്ക് കൊടുക്കുന്ന അതേ തീറ്റ തന്നെ കരിങ്കോഴികള്‍ക്കും നാടന്‍ കോഴികള്‍ക്കും തീറ്റയായി നല്‍കുന്നു. ഇവയെല്ലാം ഉപയോഗിച്ച് തെങ്ങില്‍ നിന്ന് മാസാമാസം വീണു മാത്രം കിട്ടുന്ന തേങ്ങയും വര്‍ഷം ഇരുപതിനായിരം രൂപയ്ക്കുള്ള അടയ്ക്കയും മാഷിന് സ്വന്തം. നേന്ത്രവാഴകളും നാടന്‍ വാഴകളും മറ്റു പച്ചക്കറികളും വേറെ. രാംദാസും ഒരേക്കര്‍ കരഭൂമിയില്‍ ഇപ്പോള്‍ കരനെല്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. മുത്തശ്ശന്റെ കാലത്ത് പണി തീര്‍ത്ത നെല്ലറയില്‍ നാനൂറ് പറ നെല്ല് മുളകിട്ട് സൂക്ഷിക്കുന്ന രാംദാസിന്റെ വീട്ടില്‍ പുത്തന്‍ തലമുറയ്ക്ക് അഞ്ജാതമായ കാര്‍ഷിക ഉപകരണങ്ങളും പണ്ടത്തെ പണപ്പെട്ടിയായ കോട്ടപ്പെട്ടിയും കേടുകൂടാതെ ഇരിക്കുന്നു. നൂതനമായ കൃഷിരീതി അവലംബിയ്ക്കുന്ന രാംദാസ് ഒരു അധ്യാപകന്റെ സമയനിഷ്ഠയോടെ ഒരമ്മയുടെ വാത്സല്യത്തോടെ വിളകളെ പരിപാലിക്കുന്നു.
തെങ്ങിന്റെ കടവാങ്ങലിന് പോലും ട്രില്ലര്‍ ഉപയോഗിക്കുന്ന രാംദാസിന് കൃഷിയുടെ ഒട്ടു വളരെ ഒറ്റമൂലി വിദ്യകള്‍ അറിയാം. അന്തിക്കാട്ട് പടവിലെ ലിഫ്റ്റ് ഇറിഗേഷന്‍ ശാസ്ത്രീയമായ രീതിയില്‍ വിവേകത്തോടെ വിനിയോഗിച്ചാല്‍ മെയ്, ജൂണ്‍ വരെ അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളില്‍ വെള്ളം ലഭ്യമാക്കാമെന്ന് രാംദാസ് പറയുന്നു. പുല്‍ക്കൊടിക്കു പോലും പുഷ്പകിരീടമണിയിക്കുന്ന പൊന്നോണത്തെ സന്തോഷശത്തോടെ വരവേല്‍ക്കുകയാണ് രാംദാസ് മാഷും കുടുംബവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  14 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  14 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  15 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  15 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  15 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  15 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  15 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  15 days ago