HOME
DETAILS
MAL
വര്‍ക്കൗട്ടിനിടെ 210 കിലോ ഭാരമുള്ള ബാര്‍ബെല്‍ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം
backup
July 22 2023 | 14:07 PM
ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം
വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ ദേഹത്ത് വീണ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം. ജൂലൈ പതിനഞ്ചിനാണ് ഇന്തോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന് വിക്കി വര്‍ക്കൗട്ടിനിടെ മരണപ്പെട്ടത്. ബാലിയിലെ പാരഡൈസ് ജിമ്മില്‍ വെച്ച് വര്‍ക്കൗട്ട് ചെയ്യുമ്പോഴായിരുന്നു അപകടം.
210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ താഴേക്ക് ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന് വീഴുകയായിരുന്നു. ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് വീഴുകയും കഴുത്തൊടിഞ്ഞ് ജസ്റ്റിന് വിക്കി മരിക്കുകയുമായിരുന്നു.
ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്പുകള്‍ തകരാറിലായതുമാണ് ജസ്റ്റിനെ മരണത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."